പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഭൂരഹിതരുടെ സംഗമം ..

ഭൂരഹിതരുടെ സംഗമം ..
കുന്നത്തുപാലം
20 ഡിസംബർ 2021

കയ്യേറ്റ ഭൂമികൾ തിരിച്ചു പിടിക്കുക, ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുക, ഭവന രഹിതർക്ക് നൽകുന്ന വീടിന്റെ വിസ്തൃതി വർധിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട്  വെൽഫയർ പാർട്ടി സംസ്ഥാന തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ഒളവണ്ണ പഞ്ചായത്തിലെ ഭൂരഹിതരുടെ സംഗമം ഡിസംബർ 19ന് ഞായറാഴ്ച സംഘടിപ്പിച്ചു. 
ഞായറാഴ്ച  വൈകുന്നേരം  കുന്നത്ത് പാലം ALP സ്കൂളിൽ  നടത്തിയ ഭൂരഹിതരുടെ സംഗമത്തിന് വെൽഫയർ പാർട്ടി ഒളവണ്ണ പഞ്ചായത്ത് കമ്മറ്റി നേതൃത്വം നൽകി. ഒളവണ്ണ പഞ്ചായത്തിലെ ഭൂരഹിതരായ 48 ഓളം കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുത്തു.
കേരളത്തിലെ ഭൂരഹിതരെ നിരന്തരമായി വഞ്ചിക്കുകയും കോർപ്പറേറ്റുകൾക്ക് ഭൂമി കയ്യടക്കി വെക്കാൻ ഒത്താശ ചെയ്യുകയും ചെയ്യുന്ന ഭരണകൂടത്തിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി ഭൂസമരങ്ങൾ നടത്തുമെന്നും  ഇതിനായി മണ്ഡലംതലത്തിൽ ഭൂരഹിതരുടെ സംഗമങ്ങൾ സംഘടിപ്പിച്ചു വരികയാണെന്നും നേതാക്കൾ പറഞ്ഞു.
വെൽഫയർ പാർട്ടി കോഴിക്കോട് ജില്ലാ കമ്മറ്റിയംഗം എം.എ.ഖയ്യും സംഗമം ഉത്ഘാടനം ചെയ്തു. ഭൂസമര സമിതി കൺവീനർ നാസർ മണക്കടവ് മുഖ്യ പ്രഭാഷണം നടത്തി.പാർട്ടി പ്രസിഡണ്ട് ബീരാൻകോയ, കുന്ദമംഗലം മണ്ഡലം വൈസ് പ്രസിഡണ്ട് അൻഷാദ് പി, ഒളവണ്ണ കമ്മറ്റി അംഗം നാസർ ടി.പി തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now