പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ജെൻഡർ സൗഹൃദമാകാൻ ...ഒളവണ്ണ ഗ്രാമ പഞ്ചായത്ത്....

 ജെൻഡർ സൗഹൃദമാകാൻ ...ഒളവണ്ണ ഗ്രാമ പഞ്ചായത്ത്....
കുന്നത്തു പാലം:
21 ഡിസംബർ 2021
 
14-ാം പഞ്ചവത്സര പദ്ധതികൾ പൂർണമായും ജെൻഡർ സൗഹൃദമാക്കാൻ ഒളവണ്ണ. 
 എല്ലാ പദ്ധതികളും ഭിന്നശേഷി ക്കാർ, സ്ത്രീകൾ, വയോജനങ്ങൾ, കുട്ടികൾ തുടങ്ങി എല്ലാവർക്കും തുല്യത നൽകുന്ന രീതിയിൽ തയ്യാറാക്കി
ജെൻഡർ സൗഹൃദമായി മാറുകയാണ് പഞ്ചായത്തിൻ്റെ ലക്ഷ്യം. സ്ത്രീ സുരക്ഷിതത്വവും സാമൂഹ്യവും സാമ്പത്തികവുമായ ഉന്നതിയും ലക്ഷ്യമിടുന്നതായിരിക്കും വരും പദ്ധതികളും പ്രവർത്തനങ്ങളുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കിലയുടെ സഹകരണത്തോടെ നടത്തിയ ജെൻഡർ ബജറ്റിങ് ശില്പശാല ഉത്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.ശാരുതി നയം വ്യക്തമാക്കിയത്‌.
 
 കഴിഞ്ഞ 25 വർഷം ഒളവണ്ണ പഞ്ചായത്തിൽ നടപ്പിലാക്കിയ  പദ്ധതികൾ ജെൻഡർ സൗഹൃദമായിരുന്നുവോ എന്ന പരിശോധനയും ഇതിൻ്റെ ഭാഗമായി നടത്തുമെന്നും അവർ വ്യക്തമാക്കി. 
കില ഫാക്കൽറ്റിമാരായ  കെ.പി.എൻ.അമൃത, പി.രഘു, ടി.എം.ശിഹാബ്, അനിത ബാബുരാജ് എന്നിവർ ക്ലാസ്സെടുത്തു. വൈസ് പ്രസിഡന്റ്‌ എൻ. ജയപ്രശാന്ത്, സെക്രട്ടറി ഇൻ ചാർജ് പി.വി.ജമീല എന്നിവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now