പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നവതി ആഘോഷങ്ങൾക്ക് സമാപനം...

നവതി ആഘോഷങ്ങൾക്ക് സമാപനം...
കുന്നത്തു പാലം
21 ഡിസംബർ 2021

കുന്നത്തു പാലം ഒളവണ്ണ ALP സ്കൂളിൻ്റെ നവതി ആഘോഷങ്ങൾക്ക് സമാപനമായി സമാപന സമ്മേളനം തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉത്ഘാടനം ചെയ്തു. 21 ന് ചൊവ്വാഴ്ച സ്കൂളിൽ നടന്ന ചടങ്ങിലാണ് വൈകീട്ട്‌ 5 മണിയോടെ മന്ത്രി എത്തിയത്‌.
ചടങ്ങിൽ സ്ഥാനമൊഴിയുന്ന പിടിഎ ഭാരവാഹികൾക്ക് യാത്രയയപ്പും നൽകി. സ്ഥാനമൊഴിയുന്ന പിടിഎ പ്രസിഡണ്ട് കെ.ഗോപേഷ്, വൈസ് പ്രസിഡണ്ട് പി.ഗിരീഷ് എന്നിവരടക്കമുള്ള പി.ടി.എ, എം പി ടി എ അംഗങ്ങൾക്ക്  മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു. 
നവതി  ആഘോഷങ്ങൾ 2021 മാർച്ച് 7 ഞായർ 3 മണിക്ക് കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് ഓൺ ലൈനായിട്ടാണ് ഉത്ഘാടനം ചെയ്തിരുന്നത്. തുടർന്ന് നിരവധി പരിപാടികൾ സ്കൂളിൽ നടന്നു.
സമാപന സമ്മേളനത്തിൽ MLA പി.ടി.എ റഹീം അദ്ധ്യക്ഷനായിരുന്നു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശാരുതി, സ്കൂൾ മനേജർ വി.ടി മാമുക്കോയ, ഇന്നർ വീൽ ക്ലബ്ബ് പ്രതിനിഥി ശ്രീലക്ഷ്മി, സ്കൂൾ ഹെഡ്മാസ്റ്റർ എം.രഞ്ജിത്ത്, കെ.സമീർ തുടങ്ങി നിർവധി പേർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് എം.പി.ടി.എ അംഗങ്ങളുടെ നൃത്തവും BGM ഒളവണ്ണയുടെ ഗാനമേളയും അരങ്ങേറി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now