പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

റോഡിൽ പൈപ്പിട്ട ഭാഗങ്ങളിൽ വാഹനങ്ങൾ താഴുന്നു ..

റോഡിൽ പൈപ്പിട്ട ഭാഗങ്ങളിൽ വാഹനങ്ങൾ താഴുന്നു ..
പന്തീരാങ്കാവ്
24 ഡിസംബർ 2021

റോഡിൽ ജലവിതരണ പൈപ്പുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ വാഹനങ്ങൾ താഴുന്നു.
പന്തീരങ്കാവ് അങ്ങാടിയിൽ വെള്ളിയാഴ്ച്ച  രണ്ട് വാഹനങ്ങളാണ് കുഴിയിൽ താഴ്ന്നത്. രാവിലെ ഒരു ബസ്സും വൈകീട്ട് ലോഡ് കയറ്റിവന്ന ടോറസ് ലോറിയുമാണ് റോഡിൽ കുടുങ്ങിയത്. 
ജൽ ജീവൽ പദ്ധതിയുടെ ഭാഗമായി പന്തീരങ്കാവ് അങ്ങാടിയിൽ പൈപ്പിട്ട് മൂടിയ ഭാഗങ്ങളിലാണ് ഭാരവാഹനങ്ങൾ താഴുന്നത്. രാവിലെ ടൗണിലേക്ക് പോകുന്ന ബസാണ് പന്തീരങ്കാവിലെ പഞ്ചായത്ത് ബിൽഡിങ്ങിനു സമീപം താഴ്ന്നത്. യാത്രക്കാരും നാട്ടുകാരും ചേർന്ന് ബസ്സിനെ തള്ളി നീക്കി. എന്നാൽ വൈകുന്നേരം 5.30 അതേ സ്ഥലത്ത് തന്നെ താഴ്ന്ന  എം സാൻ്റ് കയറ്റിവന്ന ടോറസ്  വാഹനം തള്ളിക്കയറ്റാനുള്ള ശ്രമങ്ങൾ വിഫലമായതോടെ പന്തീരങ്കാവിൽ മണിക്കൂറുകളോളം വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു. 
തുടർന്ന് വാഹനത്തിൽ നിന്നും മണൽ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയ ശേഷം ക്രെയിൻ എത്തിച്ചാണ് വാഹനം മാറ്റിയത്. 

 കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ച ശേഷം കുഴി മൂടുന്നതിലുള്ള കാര്യക്ഷമതയില്ലായ്മയാണ് വാഹനങ്ങൾ താഴുന്നതിന് കാരണമാകുന്നത്.
പൈപ്പിടാൻ കുഴികളെടുക്കുന്നത് വലിയ ജെ സി ബികൾ ഉപയോഗിച്ചാണ്. എന്നാൽ  പൈപ്പിട്ടശേഷം കുഴികൾ മുന്നിട്ട് നികത്തി ഉറപ്പിക്കുന്നത് ജെസിബിയുടെ ടയർ കയറ്റിമാത്രമാണ്. മെറ്റലും പാറപ്പൊടിയും പേരിന് മാത്രം. റോഡ് റോളർ പോലുള്ള വാഹനങ്ങളെന്നും തന്നെ ഉപയോഗിക്കുന്നില്ല. അതു കൊണ്ട് തന്നെയാണ് ബസ്സടക്കമുള്ള വാഹനങ്ങൾ ഈ ഭാഗങ്ങളിൽ താഴുന്നത്. ഒരു മഴ കൂടി ചെയ്താൽ കാര്യങ്ങൾ ഏറെ ഗുരുതരമാകും. പൈപ്പിട്ട ഭാഗങ്ങളെല്ലാം താഴ്ന്ന് ഓടക്ക് സമാനമാകും. റോഡിൽ നിന്നും വശങ്ങളിലെ ഓടയിലേക്ക് മഴവെള്ളം ഒഴുകിപ്പോകാനുള്ള വഴികൾ പലയിടങ്ങളിലും സ്ഥാപനങ്ങളിലേക്ക് വാഹനങ്ങൾ കയറ്റുവാനായി മണ്ണിട്ട് ഉയർത്തിയതിനാൽ മഴ പെയ്താൽ മണിക്കൂറുകളോളം വെള്ളക്കെട്ടും പന്തീരങ്കാവ് അങ്ങാടിയിൽ പതിവാണ്.
ഈ സാഹചര്യത്തിൽ കുഴിടെയടുത്ത ഭാഗങ്ങൾ ശാസ്ത്രീയമായി ഉറപ്പിച്ച് സമയബന്ധിതമായി ടാറിംഗ് നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്. കൈമ്പാലം മുതൽ കുന്നത്തു പാലം വരെയുള്ള ഭാഗങ്ങളിൽ കുടിവെള്ള പൈപ്പിട്ട ഭാഗങ്ങൾ രണ്ടിലധിതം തവണ ടാർ ചെയ്തിട്ടും ചിലയിടങ്ങൾ ഇപ്പഴും അപകട മേഘലയായി തുടരുന്നതും ഇതോടൊപ്പം ചേർത്തുവായിക്കാം.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now