പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പന്തീരങ്കാവ് അങ്ങാടിയിൽ പൈപ്പിടൽ ആരംഭിച്ചു...

പന്തീരങ്കാവ് അങ്ങാടിയിൽ പൈപ്പിടൽ ആരംഭിച്ചു...
പന്തീരാങ്കാവ്
13 ഡിസംബർ 2021
പന്തീരങ്കാവ് അങ്ങാടിയിൽ വരും ദിവസങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമാകും. 
പന്തീരങ്കാവ് അങ്ങാടിയിൽ ജൽ ജീവൻ പദ്ധതിയുടെ പൈപ്പിടുന്ന പ്രവർത്തി ആരംഭിച്ചതിനാൽ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിൽ ഒരു വശത്തുകൂടി മാത്രമേ യാത്ര സാദ്ധ്യമാകൂ.
 വെസ്റ്റ് പന്തീരങ്കാവിൽ നിന്നാരംഭിച്ച് ബൈപ്പാസ് ജംഗ്ഷൻ കടക്കുകയും, ഒപ്പം ഇരുവശങ്ങളിലേക്കും നീളുന്ന പൈപ്പിടൽ പൂർത്തീകരിക്കുവാൻ ഒരു മാസം വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവർ കണക്കുകൂട്ടുന്നത്. ബൈപ്പാസിൻ്റെ നവീകരണ പ്രവർത്തികളും നടന്നു വരുന്ന സാഹചര്യത്തിൽ ഹൈവേ വിഭാഗവും ജൽ ജീവൻ ഉദ്യോഗസ്ഥരും സഹകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാനാവൂ. റോഡിൽ സ്ഥാപിക്കാൻ ആവശ്യമായ വലിയ പൈപ്പുകൾ മാസങ്ങൾക്ക് മുമ്പ് തന്നെ റോഡരികിൽ ഇറക്കി വച്ചിട്ടുണ്ട്. പന്തീരങ്കാവ്  അങ്ങാടിയിലുടനീളം റോഡിൽ കുഴിയെടുത്ത് പൈപ്പിടുന്ന പ്രവർത്തി വിവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. പ്രവൃത്തി പുരോഗമിക്കുന്ന മുറക്ക് ടാറിംഗ് നടത്തുമെന്നും അധികാരികൾ പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now