പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അനധികൃത പാർക്കിംഗ്... പോലീസ് നടപടി എടുക്കണം..

അനധികൃത പാർക്കിംഗ്... പോലീസ് നടപടി എടുക്കണം..
പന്തിരാങ്കാവ്
14 ഡിസംബർ 2021

പന്തീരങ്കാവ് അങ്ങാടിയിലെ അനധികൃതവും അശാസത്രീയ യവുമായ പാർക്കിങ്ങിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്. തിങ്കളാഴ്ച്ചയോടെ  ജൽ ജീവൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തി ആരംഭിച്ചതോടെ പന്തീരങ്കാവ് അങ്ങാടിയിൽ വലിയ തോതിലുള്ള ഗതാഗത സ്തംഭനമാണ് ഉണ്ടായത്. റോഡിൻ്റെ പകുതിയോളം ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ ഇരുഭാഗത്തും വാഹനങ്ങൾ കാത്തു കിടന്നേ മുന്നാട്ട് പോകാനാവൂ. ഈ സാഹചര്യത്തിൽ അനധികൃതമായി പാർക്കു ചെയ്യുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ കാരണമാകുന്നുണ്ട്‌. പൈപ്പിടൽ പ്രവൃത്തി ആരംഭിച്ച ദിനത്തിൽ ഗതാഗതത്തിന് തടസമാകും വിധത്തിൽ കെ.എസ് എഫ് ഇ പന്തീരങ്കാവ് ശാഖക്ക് മുൻവശത്തായി റോഡിൽ കയറ്റി പാർക്ക് ചെയ്ത കാർ മണിക്കൂറുകളോളം ഗതാഗത കുരുക്ക് രൂക്ഷമാവാൻ കാരണമായി. 
 ( പന്തീരങ്കാവിൽ കാർ റോഡിൽപാർക്ക് ചെയ്ത നിലയിൽ)
അതേ സമയം നിലവിലുള്ള ഗതാഗത നിയന്ത്രണം മറികടന്ന് വരി തെറ്റിച്ച് കടന്നു വരുന്ന ഇരുചക്ര മുച്ചക്ര മടക്കമുള്ള വാഹനങ്ങൾകെതിരെയും പോലീസ് നടപടി എടുക്കണം.
പന്തീരങ്കാവ് അങ്ങാടിയിലെ ബസ് ബേയിലും നടപ്പാതയിലുമൊക്കെ നാലു ചക്രവാഹനങ്ങളടക്കം പാർക്ക് ചെയ്യുന്നതും സ്ഥിര കാഴ്ചയാണ്. പന്തീരങ്കാവിൽ പൈപ്പിടൽ പ്രവൃത്തി പൂർത്തിയാകും വരെയും ഗതാഗതകുരുക്ക് ഉറപ്പായ സാഹചര്യത്തിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടികളെടുക്കണമെന്നും ഗതാഗത സ്തംഭനം ഒഴിവാക്കാൻ കൂടുതൽ പോലീസിൻ്റെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യപ്പെടുന്നത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now