പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കനറാ ബാങ്ക് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു ..

കനറാ ബാങ്ക് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു ..
പന്തീരാങ്കാവ്
24 ഡിസംബർ 2021

പന്തീരങ്കാവ് അങ്ങാടിയിലെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കനറാ ബാങ്കിൻ്റെ ഒളവണ്ണ ശാഖ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നു. ദേശീയപാതയിലെ പന്തീരങ്കാവ് ജംഗ്ഷനിലുള്ള ക്രസ്സൻ്റ് കോംപ്ലക്സിൽ ഒന്നാം നിലയിൽ ബാങ്കിൻ്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. 
പൂർണ്ണമായും ശീതീകരിച്ച 2100 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ആണ് പുതിയ ഓഫീസ് ഒരുക്കുന്നത്. കെട്ടിടത്തിലെ  ലിഫ്റ്റ്  പ്രവർത്തനസജ്ജമാകുന്നതോടെ പുതിയ ശാഖ പൂർണമായും വയോജന സൗഹൃദമാകം. പുതിയ കെട്ടിടത്തിൽ ബാങ്കിൻ്റെ  പ്രവർത്തനം 26 ഡിസംബർ 21 ന്  ഞായറാഴ്ച്ച രാവിലെ 9.30ന് പന്തീരങ്കാവിൽ നടക്കുന്ന ചടങ്ങിൽ ബാങ്കിൻ്റെ തിരുവനന്തപുരം മേഘല ജനറൽ മനജർ എസ്. പ്രേംകമാർ ഉത്ഘാടനം ചെയ്യും. ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കും.1970 ൽ ആണ് ഒളവണ്ണ ശാഖയുടെ പ്രവർത്തനം ആരംഭിച്ചത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now