പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

സീലിംഗ് തകർന്ന് വീണു.. കരാറുകാരനെതിരെ നടപടിയെന്ന് അധികാരികൾ ..

സീലിംഗ് തകർന്ന് വീണു.. കരാറുകാരനെതിരെ നടപടിയെന്ന് അധികാരികൾ ..
മാത്തറ
17 ഡിസംബർ 202l

കോഴിക്കോട് ബ്ലോക് പഞ്ചായത്ത് വനിതാ വികസന കേന്ദ്രം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് കേന്ദ്രത്തിൻ്റെ സീലിംഗ് തകർന്നു വീണു.
ബുധനാഴ്ച വൈകീട്ടാണ് അപകടം. കൗൺസിലിംഗിന് എത്തിയവരും ജീവനക്കാരും കേന്ദ്രത്തിൽ നിന്നും പോയ സമയത്തായതിനാൽ വലിയ അപകടം ഒഴിവായി. 
വനിത ശിശു വികസന വകുപ്പിൻ്റെ കീഴിലുള്ള ഐ.സി.ഡി.എസ്. സൈക്കോ സോഷ്യൽ കൗൺസിലിംഗ് സെൻ്ററിലെ
ജിപ്സം ബോർഡ് ഉപയോഗിച്ച് നിർമ്മിച്ച ഭാരമേറിയ സീലിംഗാണ് നിലംപൊത്തിയത്. കൗൺസിലിം സെൻററിൽ വൈദ്യുതീകരണവും നടന്നിട്ടില്ല.
സീലിംഗ് പ്രവർത്തികൾ ചെയ്ത കരാറുകാരനെക്കൊണ്ട് തന്നെ അധിക പണം നൽകാരതെ പുതിയ സീലിംഗ് ഒരുക്കാൻ നടപടിയെടുക്കുമെന്നും
കൗൺസിലിംഗ് കേന്ദ്രത്തിനായി സൗകര്യമുള്ള റൂം ഒരുക്കിയിട്ടുണ്ടെന്നും ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
കെട്ടിടത്തിൽ ശേഷിക്കുന്ന വൈദ്യുതീകരണ പ്രവർത്തനങ്ങളുടെ നടപടികൾ നടന്നുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now