പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പൂക്കോയ തങ്ങൾ ഹോസ്പിസ് ... ത്രിദിന ക്യാമ്പ് പന്തീരാങ്കാവിൽ

പൂക്കോയ തങ്ങൾ ഹോസ്പിസ് ... ത്രിദിന ക്യാമ്പ്  പന്തീരാങ്കാവിൽ

പന്തീരാങ്കാവ്: 
O5 ഡിസംബർ 2021
പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവിന്റെ ത്രിദിന ക്യാമ്പ് പൂളേ ങ്കരയിൽ ആരംഭിച്ചു. കേരളത്തിലുടനീളം 1,70,000 പാലിയേറ്റീവ് വളണ്ടിയർ മാർക്ക് രോഗീപരിചരണം സംബന്ധിച്ച് ട്രെയിനിംഗും ബോധവൽക്കരണ ക്ലാസ്സും നൽകുന്നതിന്റെ ഭാഗമായാണ് പന്തീരാങ്കാവ് മേഖലയിലും ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. മുസ് ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് കെ. മൂസ്സ മൗലവി ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിക്കോയ ഹാജി അധ്യക്ഷനായി.
 ഗ്രാമ പഞ്ചായത്തംഗങ്ങളായ മാവോളി ജയരാജൻ, ഹസീന പിലാക്കോത്ത്, നിയോജക മണ്ഡലം കോഡിനേറ്റർ കെ.സുബൈർ, കെ.കെ. കോയ ഹാജി, കെ.എൻ.എ. കോയ , സി മരക്കാരുട്ടി , എ.ഹമീദ് മൗലവി, അസീസ് ഒളവണ്ണ എന്നിവർ സംസാരിച്ചു. കൊവിഡ് കാലത്ത് മികച്ച സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഒളവണ്ണ പഞ്ചായത്ത് വൈറ്റ് ഗാർഡ് കോഡിനേറ്റർ എൻ.പി. ഹല്ലാദിനെ ചടങ്ങിൽ ആദരിച്ചു. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now