04 ഡിസംബർ 2021
സി പി ഐ എം പുത്തൂർമഠം ലോക്കൽ നിർമ്മിച്ച സ്നേഹ വീടുകളുടെ താക്കോൽ സമർപ്പണം പുത്തൂർ മഠത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. തെക്കെ വള്ളിക്കുന്ന് സജിത, കുഴിയിൽ പറമ്പ് ഖദീജ എന്നിവർക്കാണ് സ്നേഹവീടുകൾ നിർമ്മിച്ചു നൽകിയത്.
ഖദീജയുടെ കുടുംബത്തിനുള്ള ധനസഹായം ചടങ്ങിൽ വെച്ച് പി.കെ.പ്രേംനാഥ് ഖദീജക്ക് കൈമാറി.തൃശ്ശൂരിൽ വച്ച് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് പാർട്ടിയുടെ ഓരോ ലോക്കലിലും വീടില്ലാതെ പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്തി അർഹരായവർക്ക് വീട് വച്ച് നൽകണമെന്ന തീരുമാനമുണ്ടായതെന്നും ഇതിനോടകം തന്നെ എല്ലാ 90 ശതമാനം ലോക്കലുകളിലും സ്നേനേഹവീട് യാഥാർത്ഥ്യമായെന്നും മന്ത്രി പറഞ്ഞു. സി.പി.ഐ.എം. ജില്ലാ കമ്മറ്റി അംഗം പി.കെ. പ്രേംനാഥ്, ഏരിയ സെക്രട്ടറി പി.ഷൈപു, ഇ വിനോദ് കുമാർ, എ പുരുഷോത്തമൻ, പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത്, കെ.അബിജേഷ്, സി.ഉഷ, തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. നിർമ്മാണ കമ്മറ്റി ചെയർമാൻ വി.പി.രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി. തുടർന്ന് ഷാജി മാങ്കാവ്, ജിഷാ ഉമേഷ് പന്തീരാങ്കാവ് എന്നിവരുടെ ഗാനമേളയും അരങ്ങേറി.