പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ..

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ..
പന്തീരാങ്കാവ്
19 ഡിസംബർ 2021

ഒളവണ്ണ ബി ജെ പി ആറാം വാർഡ് കമ്മറ്റിയുടെയും ട്രിനിറ്റി കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് പന്തീരങ്കാവ് സരസ്വതി വിദ്യനികേതനിൽ വെച്ച് സംഘടിപ്പിച്ചു.ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ കെ പി പ്രകാശ് ബാബു ക്യാമ്പ് ഉത്ഘാടനം ചെയ്തു. 
കാണാശുപത്രിയിൽ നിന്നെത്തിയ വിദഗ്ദ സംഘം പരിശോധനകൾക്ക്   നേതൃത്വം നൽകി. പ്രദേശത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 ലേറെ പേർ സൗജന്യ പരിശോധനക്ക് വിധേയരായി. ആറാം വാർഡ് മെമ്പർ ധനേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ ഷാദിയ, ട്രിനിറ്റി കണ്ണാശുപത്രി പി ആർ ഒ ലിജീഷ്, പ്രഭീഷ് പള്ളിപുറം എന്നിവർ സം സാരിച്ചു.
 കമ്മറ്റി മെമ്പർമാരായ വിനുലാൽ, മനോഹരൻ,വെലായുധൻ കുട്ടി, സുരേഷ് എംപി, ഷിബുലാൽ,സഹദേവൻ, മുപ്പിൽ ദാസൻ എന്നിവർ നേതൃത്വം നൽകി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now