പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വൻ പോലീസ് സന്നാഹം ...

വൻ പോലീസ് സന്നാഹം ...
കുന്നത്തു പാലം
22 ഡിസംബർ 20 കാ
കുന്നത്തുപാലം ഒളവണ്ണ എ .എൽ പി സ്കൂൾ പരിസരത്ത് വൻ പോലിസ് സന്നാഹം. സ്കൂളിലെ നവതി ആഘോഷ സമാപന സമ്മേനം ഉത്ഘാടനം ചെയ്യാൻ 21ന് ചൊവ്വാഴ്ച വൈകീട്ട്   മന്ത്രി എത്തിയപ്പോഴാണ്  സ്ഥലത്ത് പോലിസ് അണിനിരന്നത്.

 മന്ത്രി അഹമ്മദ് ദേവർ കോവിൽ സ്ഥലത്തെത്തുമ്പോൾ കരിങ്കൊടി കാണിക്കുമെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കടുപ്പിച്ചത്. രണ്ട് ജീപ്പുകളിലും ഒരു ട്രാവലറിലുമായി വനിതാ എസ്.ഐ അടക്കം ഇരുപതോളം പോലിസുകാരാണ് സുരക്ഷക്കെത്തിയത്. എന്നാൽ മന്ത്രി സ്ഥലത്തെത്തിയപ്പോൾ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് ഉപഹാരങ്ങൾ വിതരണം ചെയ്ത് മന്ത്രി മടങ്ങി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now