പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നെൽകൃഷി പരിപോഷിപ്പിക്കാൻ "കതിരണി " പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്..

നെൽകൃഷി പരിപോഷിപ്പിക്കാൻ "കതിരണി " പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്..
കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ കതിരണി പദ്ധതിയുടെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു.

വലിയ പടശേഖരങ്ങളിൽ യന്ത്രവൽകൃത നെൽകൃഷി ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് "കതിരണി "
ആധുനിക യന്ത്ര സംവിധാനങ്ങളും സാമ്പത്തിക സഹായങ്ങളും കർഷകർക്ക് നൽകിക്കൊണ്ട്  നെൽ കൃഷി പരിപോഷിപ്പിച്ച്  കോഴിക്കോടിനെ തരിശുരഹിത ജില്ലയാക്കുകയാണ് കതിരണിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
റീ ബിൽഡ് കേരള ഫണ്ട് ഉപയോഗപ്പെടുത്തിയാണ് കൃഷിക്കായി ആധുനിയ യന്ത്രങ്ങൾ ലഭ്യമാക്കുന്നതെന്നും 
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ഷീജ ശശി ഉത്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. 
കൃഷിക്കായി സ്ഥലം വിട്ടു നൽകുന്ന സ്ഥലം ഉടമക്ക് ഹെക്ടറിന് 5000 രൂപ  പാരിതോഷികവും കൃഷി നടത്തുന്ന പാടശേഖര സമിതികൾക്ക് നെൽകൃഷിക്കായി ഹെക്ടറിന് 35000 രൂപയും നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലെ വലിയ പാടശേഖരങ്ങളിൽ കൃഷിയിറക്കുന്നതിൻ്റെ മുന്നോടിയായിട്ടാണ് പെരുമണ്ണയിലെ ഇല്ലത്ത് താഴത്ത് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, കർഷകർ ചേർന്നുള്ള കൺവെൻഷൻ നടത്തിയത്. 
പദ്ധതി വിശദീകരണം, പാടശേഖര സ്ഥിതി വിവരണം, ചർച്ച, സംശയ നിവാരണം എന്നിവ കൺവെൻഷനിൽ നടന്നു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ചടങ്ങിൽ അദ്ധ്യക്ഷനായ ചടങ്ങിൽ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശാരുതി മുഖ്യാതിഥിയായിരുന്നു. 
കൃഷി ഡെപ്പൂട്ടി ഡയറക്ടർ പി.ഡി.മീന, പെരുമണ്ണ കൃഷി ഓഫീസർ പി.ശ്യാംദാസ്, ഒളവണ്ണ കൃഷി ഓഫീസർ നീതു, സംസ്ഥാന യന്ത്രവൽകരണ മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യു.ജയകുമാർ തുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു. പ്രദേശത്തെ നിരവധി കർഷകരും കൺവെൻഷനിൽ പങ്കെടുത്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now