പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വാഹനമോടിച്ചത് 14 വയസ്സുകാരൻ.. അച്ചനെതിരെ പൊലീസ് കേസെടുത്തു..

പന്തീരാങ്കാവ്
22 ജനുവരി 2022

വാഹന പരിശോധനക്കിടെ കുട്ടി ഡ്രൈവർ ഓടിച്ച വാഹനം പോലീസ് പിടികൂടി. പെരുമണ്ണയിൽ പന്തീരങ്കാവ് പോലീസ് വാഹന പരിശോധന നടത്തുമ്പോഴാണ് ഇരുചക്രവാഹനത്തിൽ മൂന്നു പേർ അമിത വേഗത്തിലെത്തിയത്. പരിശോധനയിൽ വാഹനമോടിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടിയെന്ന് വ്യക്തമായി. തുടർന്ന് 
അപകടകരമായി വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിൻ്റെ പേരിലാണ് പന്തീരാങ്കാവ് പോലീസ് കേസ്സെടുത്തത്.

മനുഷ്യജീവന് അപകടകരമാകും വിധം അശ്രദ്ധമായി വാഹനം ഓടിച്ചതിന്  ഐ.പി.സി. 336 വകുപ്പും 199 A മോട്ടോർ വെഹിക്കിൽ ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക്‌ വാഹനം ഓടിക്കാൻ നൽകിയതിനുമാണ് കേസ്. ബേപ്പൂർ വളപ്പിൽ പറമ്പ് ജാസ്മിൻ നിവാസിൽ ആഷിക് അലി(43)യുടെ പേരിലാണ് കേസ്സെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ്  മറ്റു രണ്ടു പേരുമായി പതിനാലുകാരനായ കുട്ടി
അപകടകരമായ വിധം ഇരുചക്ര വാഹനം ഓടിച്ചത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now