പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പേപ്പട്ടി പേടിയിൽ ബേപ്പൂർ .. കടിയേറ്റത് 15 പേർക്ക് ...

പേപ്പട്ടി പേടിയിൽ ബേപ്പൂർ .. കടിയേറ്റത് 15 പേർക്ക് ...
ബേപ്പൂർ
14 ജനുവരി 2022

ബേപ്പൂരിലെ വിവിധ ഭാഗങ്ങളിലെ  ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട്  ഭ്രാന്തൻ നായ.
 15 പേർക്കാണ് കഴിഞ്ഞ 2 ദിവസങ്ങളിൽ നായയുടെ കടിയേറ്റത്. ബേപ്പൂർ ഹൈസ്കൂൾ, അരക്കിണർ, നടുവട്ടം,മാത്തോട്ടം ,വട്ടക്കിണർ പ്രദേശങ്ങളിൽ ഉള്ളവർക്കാണ് നായയുടെ കടിയേറ്റത്.
നായയുടെ കടിയേറ്റ്
ബേപ്പൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ എത്തിയവർക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.  കടിയേറ്റവരിൽ 15 വയസ്സുള്ള വിദ്യാർത്ഥിയും 76 വയസ്സുള്ള മുതിർന്ന ആകും ഉൾപ്പെടും. കടിയേറ്റ ആരുടേയും നില ഗുരുതരമല്ല.
മനുഷ്യ ജീവന് ഭീഷണിയായി തുടരുന്ന ഇത്തരം നായ്ക്കളെ പിടികൂടാൻ പൊതു ജന ആരോഗ്യ പ്രവർത്തകർ കോർപ്പറേഷന്റെ ABC യൂണിറ്റിന്റെ സഹായം തേടിയിരിക്കുകയാണ്.
നായ്ക്കളുടെ കടിയേറ്റാൽ ഉടനടി ചെയ്യേണ്ട IDRV ഇൻജക്ഷൻ  ഇപ്പോൾ അടിയന്തര ചികിത്സ നൽകേണ്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ  ലഭ്യമല്ല,  1, 3, 7, 28 എന്നീ ദിവസങ്ങളിലെ ഇടവേളകളിൽ നാലു ഡോസ് ഇഞ്ചക്ഷൻ ആണ് കടിയേറ്റ ഒരാൾ എടുക്കേണ്ടത്. ഇത് എത്രയും
വേഗം ലഭ്യമാക്കാൻ വേണ്ട  നടപടി സ്വീകരിക്കണമെന്നതിനോടൊപ്പം അലഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമായിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now