പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഹണീ ട്രാപ്പ്.... പന്തീരാങ്കാവിൽ 2 പേർ അറസ്റ്റിലായി...

ഹണീ ട്രാപ്പ്.... പന്തീരാങ്കാവിൽ 2 പേർ അറസ്റ്റിലായി...

പന്തീരാങ്കാവ്
19 ജനുവരി 2022

സോഷ്യൽ മീഡിയ സുഹൃത്തിനെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ദേഹോപദ്രവം ചെയ്ത് വീഡിയോ ചിത്രീകരിച്ചും ഭീഷണിപ്പെടുത്തിയും പണവും മൊബൈൽ ഫോണും കവർന്ന സംഘത്തെ പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.  ഷബാന എം (21) വയസ്, D/o മുസ്തഫ, ചീരക്കാട് ഹൗസ് , വേമം, മനന്തവാടിയും
ഒപ്പമുണ്ടായിരുന്ന ഫൈജാസ് (30) Slo ഉസ്മാൻ , പാടിയേക്കൽ നജു മൻസിൽ , കൊളങ്ങര പീടിക, പൊക്കുന്ന് എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രിയോടെയാണ്  ഇരിങ്ങല്ലൂർ ലാൻ്റ് മാർക്ക് അബാക്കസ് ബിൽഡിങ്ങിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുകയും മുറിയിൽ പ്രവേശിച്ച ഉടൻ ഭർത്താവെന്നവകാശപ്പെട്ട് ഒരാൾ എത്തുകയും ഇരുവരും ചേർന്ന് കയ്യിലുണ്ടായിരുന്ന 8500 രൂപയും ഭീഷണിപ്പെടുത്തി 1500 രൂപ ഗൂഗിൾ പേ ചെയ്യിക്കുകയും തുടർന്ന് മൊബൈൽ ഫോണും കവർന്നുവെന്നുമാണ് കാസറഗോഡ് സ്വദേശിയായ യുവാവ് പന്തീരങ്കാവ് പൊലീസിൽ നൽകിയ പരാതി. ബുധനാഴ്ച 
രാവിലെ പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് ഫ്ലാറ്റിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്തീരങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു കെ ജോസ്‌, സബ് ഇൻസ്പകർ ധനഞ്ജയദാസ്  എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രൂപേഷ്, ഷീന ജോർജ്ജ്,  സിവിൽ പൊലീസ് ഓഫീസർമാരായ എം.രഞ്ജിത്ത്, രാജേഷ്, അബ്ദുൾ റഷീദ് തുടങ്ങിയവരടങ്ങുന്ന സംഘമാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻ്റ് ചെയ്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now