പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

തെരുവ് നായ ശല്യം രൂക്ഷം... ഒളവണ്ണയിൽ 6 പേർക്ക് കടിയേറ്റു ..

തെരുവ് നായ ശല്യം രൂക്ഷം... ഒളവണ്ണയിൽ 6 പേർക്ക് കടിയേറ്റു ..

പന്തീരാങ്കാവ്: 
28 ജനുവരി 2022
തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്. വൈകുന്നേരം 4 നു
5 നും ഇടയിലാണ് ഒളവണ്ണ മാവത്തുംപടിയിൽ നിന്നാണ് ഇവർക്കെല്ലാം തെരുവ് നായയുടെ കടിയേറ്റത്. നായ ഓടിച്ചിട്ട് കിടക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
തോട്ടോളി വസന്ത, (65)ചെറുകര ബേബി (68), മക്കട മണക്കോട്ട് സാവിത്രി (65), മക്കട മണക്കോട്ട് സുബിത (30),
 പട്ടൂളിൽ ലക്ഷ്മി (75),
 വേളേരി പെരച്ചൻ (80) എന്നിവരെയാണ് നായ കടിച്ചത്. എല്ലാവരും കോഴിക്കോട് മെഡിക്കൻ കോളണ്ടിൽ ചികിത്സ തേടി. കടിയേറ്റവരെല്ലാം അടുത്തടുത്ത വീട്ടുകാരാണ്. നായയെ പിടികൂടാനുള്ള നാട്ടുകാരുടെ ശ്രമം വിജയിച്ചില്ല. പേപ്പട്ടിയാണെന്നാണ് അനുമാനം. ആളുകൾക്ക് പുറമെ വളർത്ത് മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. 
കൂട്ടത്തുംപാറയിലും 3 പേർക്ക് ഏതാനും ദിവസം മുമ്പ് കടിയേറ്റിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now