പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ദേശീയപാതയിൽ വീണ്ടും അപകടം.... 76 കാരന് ദാരുണാന്ത്യം ..

ദേശീയപാതയിൽ വീണ്ടും അപകടം.... 76 കാരന് ദാരുണാന്ത്യം ..

പാലാഴി
29 ജനുവരി 2022

ലോറിയിടിച്ച് കാൽനടയാത്രക്കാന് ദാരുണാന്ത്യം. ദേശീയപാതയിൽ തൊണ്ടയാടിനും ഇരിങ്ങല്ലൂരിനുമിടയിൽ വഴിപോക്ക് ബസ് സ്റ്റോപ്പിനു സമീപം 29 ജനുവരി 2022 ശനിയാഴ്ച  രാവിലെ 6.15 ഓടെയാണ് അപകടം. ബാലുശ്ശേരി എരമംഗലം സ്വദേശി കടുക്കാച്ചിമാക്കൂൽ വീട്ടിൽ കുട്ടപ്പൻ നായർ 76 ആണ് മരണപ്പെട്ടത്.
റോഡ് മുറിച്ച് കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തു നിന്നും വന്ന KL 40 E 1028 ലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. ഊരാലുങ്കൽ ജീവനക്കാരനായിരുന്നു. രാവിലെ ജോലിയുടെ ഭാഗമായി വടകരയിലേക്ക് പോകവേയാണ് അപകടമുണ്ടായത്. മെഡിക്കൽ കോളജ് പൊലിസ് വാഹനം കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.
സമീപകാലത്ത് തൊണ്ടയാടിനും രാമനാട്ടുകരക്കുമിടയിൽ നിരവധി അപകടങ്ങളാണ് ഉണ്ടായത്. ഈ അപകടങ്ങളിലായി 7 പേർക്കാണ് ജീവൻ നഷ്ടമായത്. വഴിപോക്കിൽ പന്നി കുറുകെ ചാടിയുണ്ടായ അപകടത്തിലും
ഹൈലൈറ്റ് ജംഗ്ഷനിലുണ്ടായ രണ്ട് അപകടങ്ങളിലും മാമ്പുഴ പാലത്തിനു സമീപമുണ്ടായ അപകടത്തിലും അറപ്പുഴ പാലത്തിൽ സമീപമുണ്ടായ അപകടങ്ങളിലുമാണ് ജീവഹാനി ഉണ്ടായത്. റോഡിലെ യാത്ര ഏറെ അപകടകരമാകുന്നതിൻ്റെ സൂചനകളാണ് ലഭിക്കുന്നത്. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now