പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മസ്തിഷ്ക മരണം .. അവയവദാനം നടത്തി കുടുംബം...

മസ്തിഷ്ക മരണം .. അവയവദാനം നടത്തി കുടുംബം...
പന്തീരങ്കാവ്:
10 ജനവരി 2022

അപകടത്തെ തുടർന്ന്   മസ്തിഷ്ക മരണം സംഭവിച്ച കൂടത്തും പാറ 
ചുള്ളിയോട്ട് വിവേകാനന്ദൻ്റെ  അവയവങ്ങൾ ദാനം ചെയ്തു. 
വെള്ളിയാഴ്ച വൈകുന്നേരം വീടിനു സമീപം ബൈക്കിൽ നിന്നും വീണു  തലക്ക് പരിക്കേറ്റതിനെ തുടർന്നാണ് വിവേകാനന്ദനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെയോടെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. തുടർന്നാണ് അവയവദാനത്തിന് കുടുംബം തയ്യാറായത്.
കോഴിക്കോട് മെട്രോ ഇൻ്റെർ നാഷണൽ കാർഡിയാക് സെൻററിൽ ചികിത്സയിലുള്ള രോഗിക്കാണ് ഹൃദയം നൽകിയത്. വൃക്കകൾ കോഴിക്കോട് മെഡിക്കൽ കോളജിനും കണ്ണുകൾ മെഡിക്കൽ കോളജ് നേത്ര ബാങ്കിനുമാണ് കൈമാറിയത്.

പരേതരായ ചുള്ളിയോട്ട് ബാലൻ,
പത്മാവതി ദമ്പതികളുടെ 6 മക്കളിൽ മൂന്നാമനായിരുന്നു
59 കാരനായ വിവേകാനന്ദൻ. 

പരമ്പര്യ വൈദ്യ ചികിത്സാരംഗത്തും  കളരി മർമ്മ ചികിത്സാരംഗത്തും ഏറെ പ്രശസ്തനായിരുന്നു വിവേകാനന്ദൻ. പ്രദേശത്തെ പൊതുചടങ്ങുകളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്ന ഇദ്ദേഹം കൃഷി, മീൻപിടുത്തം, കോൽക്കളി എന്നിവയിലും വ്യാപൃതനായിരുന്നു. കാർഷിക ഉൽപന്നങ്ങളും മത്സ്യവുമെല്ലാം സൗജന്യമായി ആവശ്യക്കാർക്ക് നൽകിയിരുന്ന വിവേകാനന്ദൻ്റെ ആന്തരിക അവയവങ്ങളും ദാനമായി നൽകുകയായിരുന്നു.

ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം  2.30 ഓടെ മാനാരിയിൽ സംസ്കരിച്ചു.
ഭാര്യ : ശാലീന,
മക്കൾ : അഖിൽ, അമൃതേഷ്. സഹോദരങ്ങൾ : വേണുഗോപാലൻ, അജിതകുമാരി, അരുന്ധതി, അജയൻ, വിജയൻ.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now