പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഹേവേയിൽ വീണ്ടും വാഹനാപകടം... വില്ലനായത് കാട്ടുപന്നി!

ഹേവേയിൽ വീണ്ടും വാഹനാപകടം... വില്ലനായത് കാട്ടുപന്നി!
തൊണ്ടയാട്
12 ജനുവരി 2022

നാഷണൽ ഹൈവേ 66 ൽ ഇരിങ്ങല്ലൂരിനും തൊണ്ടയാടിനും ഇടയിൽ വഴിപോക്കിൽ ഇന്ന് പുലർച്ചെ ഉണ്ടായ വാഹന അപകടത്തിൽ ഒരാൾക്ക് ജീവഹാനി. പുലർച്ച 4.30 ഓടെയാണ്   അപകടം റോഡിനു കുറുകെ വന്ന കാട്ടുപന്നി യെ ഇടിച്ച് നിയന്ത്രണം നഷ്ടമായ ദോസത് ഡെലിവറി വാൻ തൊണ്ടയാട് ഭാഗത്തു നിന്നും വന്ന ഒംനി വാനിൽ ഇടിച്ച് ആണ് അപകടം ഉണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 
വാനിൽ ഉണ്ടായിരുന്ന 
ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ അമ്പലപ്പാട് ചിറ്റടി പുറായിൽ പരേതനായ അബ്ദുവിന്റെയും ഫാത്തിമയുടെയും മകനായ സിദ്ധീഖ് (34) ആണ് മരണപ്പെട്ടത്. മൂന്ന് പേരെ സാരമായ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കക്കോടി സ്വദേശി സൂര്യൻ പ്രമോദ് (21), ചേളന്നൂർ സ്വദേശി സനാഫ് (39) കക്കോടി മോരിക്കര സ്വദേശി അനൂപ് (34) എന്നിവരാണ് ചികിത്സയിൽ ഉള്ളത്. പുലർകാലത്ത് ജോലി സ്ഥലത്തേക്ക് ഓമ്നി വാഹനത്തിൽ പോവുകയായിരുന്നു ഇവർ. 
 കാട്ടുപന്നി അപകടകാരണമെന്ന വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പരിശോധനകളും അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now