പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പന്നിയെ കണ്ടെത്തി- വെടിവെച്ചു കൊന്നു... പന്നി വേട്ടക്കാരനെയും അക്രമിച്ചു ....

പന്നിയെ കണ്ടെത്തി- വെടിവെച്ചു കൊന്നു... പന്നി വേട്ടക്കാരനെയും അക്രമിച്ചു ....
വഴിപോക്ക്
14 ജനുവരി 2022

നാഷണൽ ഹൈവേ 66 ൽ തെണ്ടയാടിനും ഇരിങ്ങല്ലൂരിനും ഇടയിൽ വഴിപോക്കിൽ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. 
വ്യാഴാഴ്ച പുലർച്ചെ  റോഡിനു കുറുകെ ഓടിയ പന്നിയിൽ ഇടിച്ച് ഉണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിക്കുകയും 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.  കാട്ടുപന്നി അപകടത്തിനു കാരണമായ വാർത്ത പുറത്തു വന്നതോടെ വനം ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടത്താനായിരുന്നില്ല. അപകടം നടന്ന 
വഴി പോക്ക് ജംഗ്ഷനിൽ തന്നെയുള്ള ചതുപ്പിലെ പൊന്തക്കാട്ടിലാണ് രാവിലെയോടെ നാട്ടുകാർ പന്നിയെ കണ്ടത്. പഴയ പാലാഴി റോഡിനും ബൈപ്പാസിനും ഇടയിലുള്ള ഈ ഭാഗം പൂർണമായും കാടുമൂടി കിടക്കുകയാണ്.
പന്നിയെ കണ്ട വിവരം അറിയിച്ചതിനെ തുടർന്ന്  ഡെപ്പൂട്ടി റേഞ്ച് ഓഫീസർ അജികുമാർ, ഫോറസ്റ്റ് സെക്ഷൻ ഓഫീസർ 
വബീഷ്, DFO ദേവാനന്ദ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ റാപ്പിഡ് റസ്പോൺസ് ടീം സ്ഥലത്തെത്തി. ഇവരുടെ നിർദ്ദേശപ്രകാരം മുക്കം സ്വദേശിയായ വേട്ടക്കാരൻ സി.എം ബാലനും സ്ഥലത്തെത്തി. ഏറെ സമയം കാത്തിട്ടും പന്നിയെ കാണാൻ കഴിതാതെ വന്നതോടെ വേട്ടക്കാരൻ പൊന്തയിലേക്ക് ഇറങ്ങി ചെന്നാണ് വെടിയുതിർത്തത്. വെടിയേറ്റ ഉടനെ പന്നിവേട്ടക്കാരനെയും കടിച്ച് പരിക്കേൽപ്പിച്ചു.
തുടർന്ന് 3 തവണ കൂടി വെടിയുതിർത്താണ് പന്നിയെ വീഴ്തിയത്. 
10 മണിയോടെ പന്നിയെ പോസ്റ്റ് മോർട്ടത്തിനായി വനം വകുപ്പ് ൻ്റെ വാഹനം ത്തിൽ കൊണ്ടുപോയി.
അതേ സമയം തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽ നിന്നും പന്നിയെ പോലുള്ള മൃഗങ്ങളെ വെടിവെക്കുന്നത്  ഏറെ ദുഷ്കരമാണെന്ന് CM ബാലൻ പറഞ്ഞു. മുരളി, നാസർ, സിജിത്ത്, ഷബീർ തുടങ്ങിയവരും RR ടീമിൽ  ഉണ്ടായിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now