പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ രേഖകൾ സമർപ്പിക്കണം ...

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ രേഖകൾ  സമർപ്പിക്കണം ...
സാമുഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ബി.പി.എൽ ഗുണഭോക്താക്കടെ വിവരങ്ങൾ ശേഖരിക്കുവൻ സർക്കാർ നടപടി തുടങ്ങി. ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജനുവരി 12 നാണ് നൽകിയത് 10 ദിവസങ്ങൾക്കകം വിവരങ്ങൾ ശേഖരിക്കാനാണ് നിർദ്ദേശം.ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ, ഇന്ദിരാഗ ഗാന്ധി ദേശീയ വിധവ പെൻഷൻ എന്നിവ ബാങ്ക് വഴി കൈപ്പറ്റുന്ന BPL വിഭാഗത്തിൽ പെടുന്നവരുടെ മാത്രം വിവരങ്ങളാണ് ശേഖരിക്കുന്നത്. വിവരശേഖരണത്തിന് ഉചിതമായ നടപടികൾ സ്വീകരിക്കാനാണ് പഞ്ചായത്തുകൾക്കും, കോർപ്പറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും ലഭിച്ചിട്ടുള്ള നിർദ്ദേശം.
ഇതിൻ്റെ ഭാഗമായി ഈ വിഭാഗത്തിലുള്ള ഗുണഭോക്താക്കൾ ( മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉള്ളവർ) ആധാർ നമ്പറും ഫോൺ നമ്പറും (നിർബന്ധം) രേഖപ്പെടുത്തിയ 
റേഷൻ കാർഡ് കോപ്പിയും പെൻഷൻ ഐഡിയും വിലാസവും  പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കിയാൽ മതി
1. ഗ്രാമ പഞ്ചായത്ത് മുഖേനയുള്ള എല്ലാ പെൻഷൻ വാങ്ങുന്നവരുo റേഷൻ കാർഡ് പഞ്ചായത്തിൽ കൊണ്ടുവരേണ്ടതുണ്ടോ?
ഉത്തരം: വേണ്ട

2. ഏതു തരം പെൻഷൻ വാങ്ങുന്നവരുടെ റേഷൻ കാർഡ് കോപ്പി ആണു വേണ്ടത് ?
ഉത്തരം: വാർദ്ധക്യം, വിധവ, വികലാംഗ പെൻഷൻ മാത്രം

3. എല്ലാ വാർദ്ധക്യ, വിധവാ, വികലാംഗ പെൻഷൻ വാങ്ങുന്നവരും റേഷൻ കാർഡ് കോപ്പി ഹാജരാക്കേണ്ടതുണ്ടോ?
ഉത്തരം - വേണ്ട. ബാങ്കു വഴി പെൻഷൻ വാങ്ങുന്നവർ മാത്രം മതി.
 
കോവിഡ്, ഒമിക്രോൺ വ്യാപനം  ഉയരുന്ന സാഹചര്യത്തിൽ വിവരശേഖരണം എത്രത്തോളം സാധ്യമാകും എന്ന ചോദ്യവും ഉയർന്നുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now