02 ജനുവരി 2022
15 വയസ്സു മുതൽ 18 വയസ്സ് വരെ ഉളളവർക്കായുള്ള വാക്സിനേഷന് തിങ്കളാഴ്ച്ച (3 ജനുവരി 22 ന് ) തുടക്കമാവും. കൗമാരക്കാർക്ക് കൊവാക്സിനാണ് നൽകുന്നത്. സർക്കാർ ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും രാവിലെ 9 മുതൽ വാക്സിനേഷന് സൗകര്യമുണ്ടാകും.
വാക്സിനേഷന് ഓൺലൈനായി രജിസ്റ്റർ ചെയ്യന്നതാണ് അഭികാമ്യമെന്നും അതേ സമയം സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുട്ടികളുടെ വാക്സിനേഷൻ ഉറപ്പാക്കാൻ ഓൺലൈൻ രജിസ്ട്രേഷന് സഹായങ്ങൾ നൽകാൻ സ്കൂൾ അധികൃതർക്കും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനുവരി 10 വരെയാണ് കൗമാരക്കാർക്കായുള്ള വാക്സിനേഷൻ കാമ്പയിൻ. ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 1 ന് ആരംഭിച്ചിട്ടുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ കൗമാരക്കാർക്കായുള്ള ഇടങ്ങളിൽ പിങ്ക് ബോർഡുകൾ സ്ഥാപിക്കാനും
മറ്റിടങ്ങളിൽ നീല ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. ഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിലും വാക്സിനേഷൻ നടക്കുമെങ്കിലും ബുധനാഴ്ച വാക്സിനേഷൻ ഉണ്ടാകില്ല.
ജനുവരി 10ന് ശേഷം മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.