പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

സ്കൂളിൽ വാക്സിനേഷൻ... തിങ്കളാഴ്ചയോടെ ആരംഭിച്ച് ബേപ്പൂർ....

സ്കൂളിൽ വാക്സിനേഷൻ... തിങ്കളാഴ്ചയോടെ ആരംഭിച്ച് ബേപ്പൂർ....
കുട്ടികൾക്ക് സ്കൂളിൽ നിന്ന് തന്നെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാനുള സർക്കാർ തീരുമാനത്തോടെ ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വിൽ സ്കൂളിലെ വാക്സിനേഷൻ തിങ്കളാഴ്ച തന്നെ ആരംഭിച്ചു.
GHSS ബേപ്പൂരിലാണ് വാക്സിനേഷന് തുടക്കമിട്ടത്. 15 മുതൽ 18 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് കോവിഡ് പ്രതിരോധ വാക്സിനേഷൻ നൽകുന്നതിന് ഉള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ബേപ്പൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം, രജിസ്ട്രേഷൻ, കുത്തിവെപ്പ്, നിരീക്ഷണം, കൗൺസിലിംഗ്  എന്നിവ നടത്തി തിങ്കൾ ചൊവ്വ ദിവസങ്ങളിലായി 387 വിദ്യാർത്ഥികൾക്ക് കുത്തിവെപ്പ് നൽകിക്കഴിഞ്ഞു.  ആകെയുള്ള 977പേരിൽ ഇനിയും വിവിധ കാരണങ്ങളാൽ വാക്സിൻ എടുക്കാത്ത 270 വിദ്യാർത്ഥികൾക്ക് കൂടി അടുത്ത ദിവസങ്ങളിൽ വാക്സിൻ നൽകുന്നതിനുള്ള സൗകര്യങ്ങൾ ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ ആരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
രോഗ പകർച്ച അനിയന്ത്രിതമായി കൂടിവരുന്ന പശ്ചാത്തലത്തിൽ എത്രയും വേഗം വാക്സിൻ കുട്ടികൾക്ക് ലഭിച്ചു എന്ന് ഉറപ്പു വരുത്താൻ രക്ഷിതാക്കളും അദ്ധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന്  മെഡിക്കൽ ഓഫീസർ ഡോ.ദീപ.കെ.എ, ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ.എ.കെ എന്നിവർ ആവശ്യപ്പെട്ടു.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 18 വയസ്സിന് മുകളിലുള്ളവർക്കും ചൊവ്വ, വ്യാഴം,  ശനി ദിവസങ്ങളിൽ 15മുതൽ 18വയസ്സുവരെയുള്ളവർക്കുമാണ് വാക്സിൻ ബേപ്പൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്നും നൽകി വരുന്നുണ്ട്. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി എല്ലാവരും കുത്തിവെപ്പെടുക്കണമെന്നും അവർ ആഹ്വാനം ചെയ്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now