പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

രക്ഷാപ്രവർത്തനം വിഫലമായി.. തെങ്ങുകയറുന്നതിനിടെ ദാരുണാന്ത്യം...

രക്ഷാപ്രവർത്തനം വിഫലമായി.. തെങ്ങുകയറുന്നതിനിടെ ദാരുണാന്ത്യം...
പയ്യടി മീത്തൽ
10 ജനുവരി 2022
തെങ്ങിൽ കയറവെ 43 കാരന് ദാരുണാന്ത്യം. പെരുമണ്ണ പയ്യടി മീത്തൽ കണ്ടിലേരി ചിറക്കൽ ഫൈസാലാണ് കുടുബത്തിൻ്റെയും നാട്ടുകാരുടെയും കൺമുമ്പിൽ മരണത്തിന് കീഴടങ്ങിയത്. ഉയരം കൂടിയ തെങ്ങിന് മുകളിൽ ഏതാണ്ട് മധ്യഭാഗത്തായി തലകീഴായി തൂങ്ങിക്കിടന്ന കണ്ടിലേരി ചിറക്കൽ ഫൈസലി നെ രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ കിണഞ്ഞ പരിശ്രമം വിഫലമായി. 
അയൽവാസിയായ ഷിജുവിന് തെങ്ങുകയറ്റ യന്ത്രമുപയോഗിച്ച് സഹായമായി നാളികേരം വലിച്ചു നൽകാനുള്ള ശ്രമത്തിനിടയിലാണ് അപകടം. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ഉയരമുള്ള തെങ്ങിൻ്റെ ഏതാണ്ട് പകുതി  ഭാഗത്തെത്തിയപ്പോഴാണ് അപകടം. അരക്ക് കെട്ടിയ കയറിലായിരുന്നു ഇയാൾ തൂങ്ങി നിന്നത്. ഈ കയർ മുറുകിയതാകാം അപകടകാരണം എന്നാണ് അനുമാനം.
ഓടികൂടിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനമാരംഭിച്ചു. ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു.
നാട്ടുകാർ സമീപത്തെ വീടുകളിൽ നിന്ന് കിടക്കകൾ കൊണ്ടുവന്ന് തെങ്ങിന് താഴെ നിരത്തി വീണാൽ പരിക്കേൽക്കാതിരിക്കാൻ സുരക്ഷ ഉറപ്പാക്കിയിരുന്നു. രണ്ട് പേർ തെങ്ങിൽ കയറി ഫയർഫോഴ്സ് എത്തും വരെ ഇയാളെ താങ്ങി നിർത്തി. തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് ഉമ്മയും ഭാര്യയും മൂന്ന് മക്കളും ഈ ദയനീയ കാഴ്ച കണ്ടു നിൽക്കുകയായിരുന്നു
ഒടുവിൽ നാട്ടുകാരുടെയും ഫയർഫോഴ്സിൻ്റെയും ശ്രമം വിഫലമാക്കി ഫൈസൽ യാത്രയായി. ഹബീബയാണ് മരിച്ച ഫൈസലിൻ്റെ ഭാര്യ: മക്കൾ: ഫഹീം, ഷഹീം, അമീൻ അബ്ദുള്ള, ഹിദായത്തുള്ള . സഹോദരി: ഷെറീന .
പരേതനായ മൊയ്തീതീൻ്റെയും കദീജയുടെയും മകനാണ് കെ എസ് ആർ ടി സി ഡ്രൈവറായ ഫൈസൽ.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now