പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ദേശീയപാതക്ക് ഉപയോഗിക്കാൻ പറ്റാത്ത മണ്ണ് ... ആവശ്യക്കാർക്ക് സൗജന്യമായി നൽകുമെന്ന് നിർമാണ കമ്പനി..

ദേശീയപാതക്ക് ഉപയോഗിക്കാൻ പറ്റാത്ത മണ്ണ് ... ആവശ്യക്കാർക്ക് സൗജന്യമായി നൽകുമെന്ന് നിർമാണ കമ്പനി..
പന്തീരാങ്കാവ്
28 ജനുവരി 2022

ബൈപ്പാസിൽ നിന്നും നീക്കുന്ന മാലിന്യം നിറഞ്ഞ മണ്ണ് നിക്ഷേപിക്കാൻ ഇടമില്ല. സ്വകാര്യ വ്യക്തികൾക്ക് സൗജന്യമായി നൽകുമെന്ന് നിർമാണ കമ്പനി. ഏതാണ്ട് 3000 ലോഡ് മണ്ണെങ്കിലും നീക്കംചെയ്യേണ്ടതുണ്ട്.
 ദേശീയപാത 6 വരിയാക്കുന്നതിൻ്റെ ഭാഗമായി നിക്കം ചെയ്യുന്ന പ്ലാസ്റ്റിക്കും നിർമ്മാണ അവശിഷ്ടങ്ങളും നിറഞ്ഞ മണ്ണാണ് നിക്ഷേപിക്കാൻ ഇടമില്ലാതെ കമ്പനി പ്രയാസപ്പെടുന്നത്. പ്രവൃത്തി ആരംഭിച്ചതോടെ നീക്കം ചെയ്ത മണ്ണ് പല ഭാഗത്തായി കൂട്ടിയിട്ടിരിക്കുകയാണ്. ഹൈവേയിൽ ഗതാഗതം തുടങ്ങിയ നാൾ മുതൽ പാതയുടെ ഇരുവത്തൂ പ്ലാറ്റിക് അടക്കമുള്ള മാലിന്യങ്ങൾ തള്ളാൻ തുടങ്ങിയതാണ്. കൂടാതെ വലിയ തോതിൽ ഉള്ള നിർമ്മാണ അവശിഷ്ടങ്ങളും റോഡരികിൽ തള്ളുന്നതും പതിവായിരുന്നു. ഇവയെല്ലാം നീക്കം ചെയ്ത് സംസ്കരിക്കുവാൻ ജില്ലാ ഭരണകൂടത്തിൻ്റെ സഹകരണം ലഭിക്കുന്നില്ലെന്ന് കമ്പനി വക്താക്കൾ പറഞ്ഞു. 
പന്തീരങ്കാവിലെ കുന്നിൽ നിക്ഷേപിക്കാൻ തുടങ്ങിയതോടെ വിലയ പ്രതിഷേധം ഉയർന്നിരുന്നു. ഇവ നിക്ഷേപിക്കുവാനുള്ള സ്ഥലം സർക്കാർ കണ്ടെത്തിയാലും പ്രാദേശിക എതിർപ്പുകൾ ശക്തമാകുമെന്നും സൂചനയുണ്ട്. നിലവിൽ കാക്കഞ്ചേരി കിൻഫ്രയുടെ സ്ഥലത്ത് നിക്ഷേപിക്കുവാൻ ധാരണയുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല.
മാലിന്യം നിറഞ്ഞ ഗുണമേന്മയില്ലാത്ത ഈ മണ്ണ് റോഡ് നിർമ്മാണത്തിന് ഉപയോഗിച്ചാൽ അത് റോഡ് തകർച്ചക്ക് കാരണമാകും. നിർമ്മാണവും  വർഷങ്ങളോളമുള്ള പരിപാലനവും കമ്പനിയുടെ തന്നെ ചുമതലയുമാണ്. 

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now