പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

തൊഴിലുറപ്പ് തൊഴിലാളികൾ കൃഷിക്കിറങ്ങി.... ഇന്ന് വിത്തിറക്കൽ ...

തൊഴിലുറപ്പ് തൊഴിലാളികൾ കൃഷിക്കിറങ്ങി.... ഇന്ന് വിത്തിറക്കൽ ...
പെരുമണ്ണ
24 ജനുവരി 2022

പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കൃഷിക്ക് വിത്തിറക്കി. തരിശുഭൂമി കൃഷിയോഗ്യമാക്കിയാണ് കൃഷി ആരംഭിക്കുന്നത്. പെരുമണ്ണ കൃഷിഭവൻ്റെ സഹകരണത്തോടെ പെരുമണ്ണയിലെ കണിയാണ പാടത്തെ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി നടത്തുന്നത്. പാവൽ, കൈപ്പ, പയർ, ചീര, വെള്ളരി, മത്തൻ എന്നിവയെല്ലാം ഈ പാടത്ത് കൃഷി ചെയ്യും.
 കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഈ വിധത്തിൽ വലിയ തോതിൽ കൃഷിയിറക്കി വിജയം കൊയ്യുന്നതിന് നേതൃത്വം വഹിച്ച് പരിചയുള്ള മെമ്പർ എം.എ.പ്രതീഷാണ് പദ്ധതിയുടെ മുഖ
തേരാളി. പുല്ലു ചെത്തുന്നവരെന്ന് ചിലരെങ്കിലും പറഞ്ഞ തൊഴിലുറപ്പുകാർക്ക് കൃഷിയും വഴങ്ങുമെന്ന് തെളിയിക്കുന്നതിനും ഈ കൃഷി വഴിയൊരുക്കുമെന്ന് പ്രതീഷ് പറഞ്ഞു. 
ഇന്ന് രാവിലെ പാടത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് വിത്തിറക്കി കൃഷി പ്രവൃത്തികൾ ഉത്ഘാഘാടനം ചെയ്തു. തൊഴിലുറപ്പ് മേറ്റ് ആശമോൾ ചടങ്ങിൽ 
സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗം എം.എ.പ്രതീഷ് അദ്ധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ഉഷ, പഞ്ചായത്തംഗം ആമിനബി ടീച്ചർ, കൃഷി ഓഫീസർ ശ്യാംദാസ്, എം.എൻ.ആർ.ഇ.
ജി.എസ്   എ.ഇ.മജിനാസ്, കെ.കെ.രാഘവൻ മാസ്റ്റർ, സനിത തുടങ്ങിയവർ സംസാരിച്ചു.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now