പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കാട്ടുപന്നിയുടെ സാന്നിദ്ധ്യം ... വനം വകുപ്പ് അനേഷണം തുടങ്ങി...

കാട്ടുപന്നിയുടെ സാന്നിദ്ധ്യം ... വനം വകുപ്പ് അനേഷണം തുടങ്ങി...
വഴിപോക്ക്
13 ജനുവരി 2022
നാഷണൽ ഹൈവേ 66 ൽ 13 ജനുവരി വ്യാഴം പുലർച്ചെ 4.30 നുണ്ടായ ഒരാളുടെ മരണത്തിനും  3 പേർക്ക് ഗുരതര പരിക്കിനും കാരണമായ അപകടത്തിൽ വനം വകുപ്പും അന്വേഷണം ആരംഭിച്ചു. തൊണ്ടയാടിനും ഇരിങ്ങല്ലൂരിനുമിടയിൽ വഴിപോക്കിലാണ് അപകടം ഉണ്ടായത്.
 അപകട കാരണം കാട്ടുപന്നി റോഡിനു കുറുകെ ചാടിയതാണെന്ന് വാർത്ത വന്നതിനെ തുടർന്നാണ് വനം വകുപ്പ് അന്വേഷണം തുടങ്ങിയത്.  സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിജയ് കുമാർ വാച്ചർമാരായ ഗീരീഷ് ഏ.വി, ഹിജീത്തു എന്നിവരടങ്ങുന്ന സംഘം സംഭവ സ്ഥലം സന്ദർശിച്ചു. 
പരിശോധനയിൽ സംഭവ സ്ഥലത്ത് കാട്ടുപന്നിയുടെതായി യാതൊരു തെളിവുകളും കണ്ടെത്താൻ കഴിഞ്ഞട്ടില്ല. തുടർന്ന് റോഡിൽ നിന്നും രക്തസാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനകൾ നടത്തുകയാണ് വനം വകുപ്പ്. പരിശോധാ ഫലം ലഭിച്ച ശേഷമേ
കാട്ടുപന്നിയുടെ സാന്നിദ്ധ്യം ഉറപ്പിക്കാൻ കഴിയൂ എന്ന് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. അപകടത്തിൽ പെടുന്ന പന്നികൾക്ക്  ഹൃദയ സ്തംബനം ഉണ്ടായി ജീവൻ നഷ്ടപ്പെടുന്നത് പതിവെന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ സമീപത്തെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കാൽപാടുകൾ പോലും കണ്ടെത്താനായില്ലെന്നും സംഘം പറഞ്ഞു.
 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now