പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ചേവായൂർ ലെപ്രസി ഹോമിലെ അയ്യപ്പക്ഷേത്രം മകരവിളക്ക് ദിവസം ഭക്തർക്ക് സമർപ്പിക്കും...

ചേവായൂർ ലെപ്രസി ഹോമിലെ അയ്യപ്പക്ഷേത്രം മകരവിളക്ക് ദിവസം ഭക്തർക്ക്  സമർപ്പിക്കും...
ചേവായൂർ
12 ജനുവരി 2022

ചേവായൂരിൽ പ്രവർത്തിക്കുന്ന ലെപ്രസി ഹോമിൽ അന്തേവാസികൾക്ക് പ്രാർത്ഥിക്കാനുള്ള അയ്യപ്പക്ഷേത്രം ഒരുങ്ങി. മൂന്ന് ലക്ഷത്തിൽപരം രൂപ ചെലവാക്കിയാണ് ആം ഓഫ് ജോയ് ൻ്റെ നേതൃത്വത്തിൽ ക്ഷേത്രം നവീകരിച്ചത്. നാളെ 2022 ജനുവരി 14 വെള്ളിയാഴ്ച മകരവിളക്ക് ദിവസം ക്ഷേത്രം ഭക്തർക്ക് സമർപ്പിക്കപ്പെടുകയാണ്. വൈകീട്ട് ആറ് മണിക്ക് ക്ഷേത്രത്തിന് മുന്നിലെ കൽവിളക്കിൽ തിരിതെളിയിച്ച്  ശ്രീ എം.കെ.രാഘവൻ എംപി, സമർപ്പണം നടത്തും. അന്തേവാസികൾക്കായി ഒരു സർവമത ഭക്തിഗാനമേളയും തായമ്പകയും ആം ഓഫ് ജോയ് ഒരുക്കുന്നുണ്ട്.
1930 കളിൽ സ്വാതന്ത്ര്യസമര സേനാനികളായ എ.വി.കുട്ടിമാളു അമ്മയും കെ.എൻ.കുറുപ്പുമൊക്കെ ചേർന്ന് സ്ഥാപിച്ച  വെസ്റ്റ് ഹിൽ ആസ്ഥാനമായുള്ള പുവർ ഹോം സൊസൈറ്റിക്ക് കീഴിലുള്ള സ്ഥാപനമാണ് ലെപ്രസി ഹോം അഥവാ ഡിസേബിൾഡ് ഹോം. പതിറ്റാണ്ടുകൾക്ക് മുൻപ് കുഷ്ഠരോഗം വന്ന് കൈകാലുകൾ നഷ്ടപ്പെടുകയും, ബന്ധുക്കളാൽ ഉപേക്ഷിക്കപെടുകയും, സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരുടെ അഭയകേന്ദ്രമാണ് ചേവായൂരിൽ സ്ഥിതി ചെയ്യുന്ന ലെപ്രസി ഹോം. ഇരുപതോളം അന്തേവാസികൾ  ഇപ്പോൾ സ്ഥാപനത്തിലുണ്ട്.   അന്തേവാസികൾക്കായി    ലെപ്രസി ഹോം വളപ്പിനുള്ളിൽ തന്നെ ഏറെ വർഷങ്ങൾക്ക് മുൻപ് തന്നെ ഒരു അമ്പലവും മുസ്ലിം പള്ളിയും സുമനസ്സുകൾ പണിയിച്ച് കൊടുത്തിരുന്നു. പള്ളി നല്ല രീതിയിൽ തന്നെ പരിപാലിക്കപ്പെടുന്നുണ്ടെങ്കിലും, അമ്പലം വളരെ ദയനീയമായ അവസ്ഥയിൽ ആയിരുന്നു. ഇരുസമുദായത്തിലും പെട്ട അന്തേവാസികളുടെ ദീർഘകാലമായുള്ള അഭ്യർത്ഥന മാനിച്ചാണ് ഈ മണ്ഡല കാലത്ത് അമ്പലത്തിന്റെ നവീകരണം ആം ഓഫ് ജോയ് ആരംഭിച്ചത്. ചങ്ങാതിമാരായ അയ്യപ്പനും വാവരും എന്ന വലിയ മതേതര ആശയം ഉൾക്കൊണ്ടുകൊണ്ട്, അമ്പലവും പള്ളിയും നല്ല രീതിയിൽ പരിപാലിക്കപ്പെടുന്ന ഒരു സാഹചര്യം ഉണ്ടാവണം എന്നതിനാലാണ് ഈ നവീകരണം ഏറ്റെടുക്കാൻ ആം ഓഫ് ജോയ് തീരുമാനിച്ചതെന്നും  കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായാണ് സമർപ്പണ പരിപാടി നടത്തുന്നതെന്നും ആം ഓഫ് ജോയ് മനേജിംഗ് ട്രസ്റ്റി അനൂപ് ഗംഗാധരൻ പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now