പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ദേശീയപാതയിലെ തൊണ്ടയാട് മുതൽ അറപ്പുഴ വരെ അപകടമേഖലയോ?

ദേശീയപാതയിലെ തൊണ്ടയാട് മുതൽ അറപ്പുഴ വരെ അപകടമേഖലയോ?
പന്തീരാങ്കാവ് 
01 ഫെബ്രുവരി 2022

ദേശീയപാതയിൽ തൊണ്ടയാട് മുതൽ അറപ്പുഴ വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ വർദ്ധിക്കുകയാണ്. സമീപകാലത്ത് മാത്രം പത്തോളം അപകടങ്ങളിൽ 7 പേരുടെ ജീവനാണ് പൊലിഞ്ഞത്.
സമീപ കാലത്തായി ഉണ്ടായ അപകടങ്ങളിൽ പലതിലും 2 ഉം 3ഉം വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും ആശങ്ക ഉയർത്തുന്നു. അമിത വേഗമാണ് അപകട കാരണമാകുന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇന്ന് നടക്കാവിലുണ്ടായ അപകടത്തിൽ രണ്ട് കാറുകളും ഒരു ടോറസ് ലോറിയുമാണ്. രാമനാട്ടുകര ഭാഗത്തേക്ക് പോകുന്ന കാറിനു പിറകിൽ ടോറസ് ലോറി ഇടിച്ചതി തുടർന്ന് കാർ വട്ടം കറങ്ങി എതിർ ദിശയിൽ നിന്നു വരികയായിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. കാറുകൾക്ക് സാരമായ പരിക്കുകൾ സംഭവിച്ചിട്ടും യാത്രക്കാർക്ക് വലിയ പരിക്കേൽകാതിരുന്നത് ഭാഗ്യം കൊണ്ടെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.  കുടുതൽ ഭാരം വഹിക്കുന്ന ടോറസ് വാഹനങ്ങളുടെ അപകടകരമായ വേഗത റോഡിൽ ഭീതി ഉയർത്തുന്നത് പതിവാണ്. ഉച്ചത്തിലുള്ള ഹോണുകൾ മുഴക്കിയും ബ്രേക്ക് ചെയ്ത് ശബ്ദമുണ്ടാക്കിയും ചെറുവാഹനങ്ങളെ ഭയപ്പെടുത്തി വഴിയൊരുക്കിയുമാണ് ഭാരവാഹനങ്ങൾ ഭീതി വിതക്കുന്നത്. 
ദേശീയ പതാ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധിയാ വാഹനങ്ങളും യന്ത്രങ്ങളും ഈ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അപകടങ്ങൾ പെരുകും വിധം അശ്രദ്ധമായും അമിതവേഗത്തിലും ഓടുന്ന വാഹനങ്ങൾക്കെതിരെ നടപടിശക്തമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now