പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കാൻസറിനെ ചെറുക്കാൻ കൈത്തിരിയുമായി ബേപ്പൂർ കുടുംബാരോഗ്യകേന്ദ്രം...

കാൻസറിനെ ചെറുക്കാൻ കൈത്തിരിയുമായി ബേപ്പൂർ കുടുംബാരോഗ്യകേന്ദ്രം...
ബേപ്പൂർ

കാൻസർ കണ്ടെത്താനും ചികിത്സ ഒരുക്കാനും ""കൈത്തിരി"" പദ്ധതിയുമായി ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം. ബേപ്പൂർ കുടുംബ ആരോഗ്യ കേന്ദ്രവും ലേക്ക് ഷോർ ഹോസ്പിറ്റലുമായി സഹകരിച്ച് കാൻസർ രോഗം നേരത്തേ കണ്ടെത്തി  മാനസിക ധൈര്യം നൽകി ചികിൽസ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് "കൈത്തിരി"
 
സ്ത്രീകളിൽ കാണുന്ന ബ്രസ്റ്റ് കാൻസർ,  ഗർഭാശയ ഗള കാൻസർ, വായയിൽ ഉണ്ടാകുന്ന കാൻസർ എന്നിവക്ക് പ്രത്യേകം ഊന്നൽ നൽകിയാണ് പദ്ധതി നടപ്പിലാക്കുക. 
വീടുകയറി സർവ്വേ നടത്തി കാൻസറിനു കാരണമായേക്കാവുന്ന ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തും. സമാന ലക്ഷണങ്ങൾ  ഉള്ളവർക്ക് ഫോൺ മുഖേന രജിസ്റ്റർ ചെയ്യാനും അവസരമൊരുക്കും.  30 ആശമാരും തെരഞ്ഞെടുത്ത 10 RRT പ്രവർത്തകരും ഉൾപ്പെട്ട വളണ്ടിയർ സംഘത്തെ ഇതിനായി ഒരുക്കിയിട്ടുണ്ട്.
തുടർന്ന് 100 പേർക്ക് പങ്കെടുക്കാനാവുന്ന സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ച് കൂടുതൽ പരിശോധനക്കും ചികിത്സക്കും സൗകര്യമൊരുക്കും.  ലേക്‌ഷോർ ആശുപത്രിയിലെ ഡോ.മെഹറൂഫ് രാജ് പദ്ധതി പ്രവർത്തനങ്ങൾക്ക് ഒപ്പം ചേരും.

ബേപ്പൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ് "കൈത്തിരി" ഉത്ഘാടനം ചെയ്തു. വളണ്ടിയർമാർക്കുള്ള പരിശീലനവും ഇതോടൊപ്പം നടന്നു. മെഡിക്കൽ ഓഫീസർ ഡോ.ദീപ.കെ.എ സ്വാഗതം പറഞ്ഞു,  നഗരാസൂത്രണ സ്ഥിരം സമിതി ചെയർ പേഴ്സൺ കൃഷ്ണകുമാരി.കെ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ  കൊല്ലരത്ത്സുരേശൻ, രജനി തോട്ടുങ്കൽ, ഗിരിജ ടീച്ചർ,  ഡോ.മെഹറൂഫ് രാജ്.ടി.പി, ഡോ.കൃഷ്ണേന്ദു, ഡോ.ഫവാസ് അലി, ഡോ.മിസ്ബ, മാസ്സ് മീഡിയ ഓഫീസർ കെ.എം.മുസ്തഫ, ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ.എ.കെ, ഷീബ.ടി, എന്നിവർ പ്രസംഗിച്ചു. ലേക്ക് ഷോർ മെഡിക്കൽ സെന്റർ മാനേജർ രമേശ്.പി നന്ദി പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now