പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പ്രശസ്ത മാന്ത്രികൻ ആർ കെ മലയത്ത് സ്കൂൾ സന്ദർശിച്ചു....

പ്രശസ്ത മാന്ത്രികൻ ആർ കെ മലയത്ത് സ്കൂൾ സന്ദർശിച്ചു....
പന്തീരാങ്കാവ്
24 ജനുവരി 2022

പന്തീരാങ്കാവ് കൈലമഠം എ എം എൽ പി സ്കൂളിലെ പ്രത്യക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥിയെ കാണുന്നതിനും, കുട്ടികളിലെ മാനസിക പിരിമുറുക്കം പരിഹരിക്കും വിധം കുട്ടികളുമായി സംവദിക്കുന്നതിനുമായി പ്രമുഖ മാന്ത്രികൻ RK മലയത്ത് സ്കൂളിലെത്തി.
മാജിക്കുകൾ അവതരിപ്പിച്ചും സംവദിച്ചും കുട്ടികളോടൊപ്പം ഏറെ സമയം ചിലവഴിക്കുകയും ചെയ്തു.
85 ശതമാനം ഭിന്ന ശേഷിയുള്ള സ്വയം നിൽകാൻ പോലും കഴിയാത്ത കൈലമഠം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്കും മറ്റു പ്രത്യക പരിഗണന അർഹിക്കുന്ന കുട്ടികളെയും പ്രത്യക ബബിൾ ഗ്രൂപ്പിൽ ഉൾപ്പെടുത്തി പരിശീലനം നൽകുന്നതിനായി ഫറോക് ബി ആർ സി യുടെ കീഴിൽ സ്കൂളിൽ സ്പെഷ്യൽ ടീച്ചറുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

മറ്റുകുട്ടികളോടൊപ്പം തന്നെ ഈ കുരുന്നുകൾക്കും ആസ്വാദ്യകരമായ
പഠനമൊരുക്കാൻ കഴിഞ്ഞതിൽ കുട്ടികളെ പോലെത്തന്നെ സ്കൂൾ അധികൃതരും ഏറെ സന്തോഷിക്കുന്നുവെന്ന് സകൂൾ പ്രതിനിധി പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now