പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

തിമിര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു... 21 പേർക്ക് ശസ്ത്രക്രിയ...

തിമിര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു... 21 പേർക്ക് ശസ്ത്രക്രിയ...
ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ കോഴിക്കോടിൻ്റെ സഞ്ചരിക്കുന്ന നേത്രരോഗവിഭാഗം ഒളവണ്ണ സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തിമിര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. 
ഒളവണ്ണ പഞ്ചായത്തിലെ കൊടിനാട്ടുമുക്ക് വായനശാലയിലാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ പങ്കെടുത്ത് പരിശോധനക്ക് വിധേയരായ 98 പേരിൽ  21 പേർക്കാണ് തിമിര ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടത്. തികച്ചും സൗജന്യമായി ബീച്ച് ഹോസ്പിറ്റലിൽ വച്ചാണ് ശസ്ത്രക്രിയ നടത്തുക.
32 പേർക്ക് കണ്ണട നിദ്ദേശിച്ചു. കണ്ണ് സംരക്ഷണം, കാഴ്ച പരിശോധന എന്നിവയുടെ പ്രാധാന്യം വിവരിച്ചുള്ള ബോധവത്കരണ ക്ളാസ്സ് ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.   മൊബൈൽ ഒപ്താൽമിക്ക് സർജൻ ഡോ.സജീഷ് കുമാർ, ജില്ലാ കോർഡിനേറ്റർ സുലു. ഇ.ടി, സ്റ്റാഫ് നഴ്സ് ശൈലജ, ഒപ്റ്റോ മെട്രിസ്റ്റുമാരായ മനോജ് കുമാർ.പി, ഷിംന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്മിത.കെ, അലി.ടി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സതി.പി എന്നിവർ ക്യാമ്പിന് നേതൃത്വം  നൽകി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now