പന്തീരാങ്കാവ്
02 ഫെബ്രുവരി 2022
ഒളവണ പൊതുജനാരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനം മികച്ചതാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനം. മാത്തറയിലെ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പി.ടി.എ റഹീം എം.എൽ.എ വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ഒളവണ്ണ സി.എച്ച്.സിയുടെ പ്രവർത്തനം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ
ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള ഒളവണ്ണ പഞ്ചായത്തിലെ വാർഡ്തല ആർ ആർ ടികളുടെ പ്രവർത്തനം ശക്തമാക്കാനും വാക്സിൻ വിതരണം ത്വരിതപ്പെടുത്താനുമുള്ള വർത്തനങ്ങൾ ശക്തമാക്കാനും യോഗത്തിൽ ധാരണയായി. സർക്കാറിൻ്റെ
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള നടപടികളിൽ പ്രത്യേക ശ്രദ്ധ പുലർത്താനും തീരുമാനമുണ്ട്. ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും കൈകോർത്ത് പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ആശുപത്രിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിഷയങ്ങളിൽ അതാത് സന്ദർഭങ്ങളിൽ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മെഡിക്കൽ ഓഫീസറെയും യോഗം ചുമതലപ്പെടുത്തി.
പി.ടി.എ റഹീം എം.എൽ.എ,
ബ്ലോക്ക് പ്രസിഡണ്ട് സജിത പൂക്കാടൻ
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവീന്ദ്രൻ പറശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ ശൈലജ, പി ബാബുരാജൻ, ബ്ലോക്ക് മെമ്പർ എ.പി സെയ്താലി, ഡി.എം.ഒയുടെ പ്രതിനിധി ഡോ. വി.ആർ ലത, മെഡിക്കൽ ഓഫീസർ ഡോ. കെ.എം ദീപ, ഹെൽത്ത് ഇൻസ്പെക്ടർ എസ് ജോഷി, ബാബു പറശ്ശേരി, കെ ബൈജു, എൻ മനോജ് കുമാർ, പി.ജി വിനീഷ്, ആരോഗ്യ ചെയർപേഴ്സൺ പി റംല തുടങ്ങിയവർ സംസാരിച്ചു.