പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വ്യാപാരിയുടെ സംശയം... കള്ളൻ വലയിലായി...

വ്യാപാരിയുടെ സംശയം... കള്ളൻ വലയിലായി...
 പാലാഴി പാലയിലെ ക്യൂൻസ് ഫാൻസി ഷോപ്പിൽ  ഫോൺ കവർച്ച നടത്തിയ മലപ്പുറം തിരൂരങ്ങാടി കൊളക്കാടൻ വീട്ടിൽ ബയാസ് ഫാറൂക്ക് (37) ആണ് പന്തീരങ്കാവ് പോലീസിൻ്റെ പിടിയിലായത്. 

8.02.2022 ന് തിങ്കളാഴ്ച വൈകിട്ട് 3.00 മണിയോടെ പാദസരം വാങ്ങാനെന്ന വ്യാജേന പാലാഴി പാലയിലെ ക്യൂൻസ് ഫാൻസി ഷോപ്പിൽ എത്തിയ ഇയാൾ ഷോപ്പിലെ ജീവനക്കാരി പാദസരങ്ങൾ കാണിച്ചുകൊടുക്കുന്നതിനിടയിൽ അവരുടെ  മൊബൈൽ ഫോൺ മോഷ്ടിച്ച് കടക്കുകയായിരുന്നു. തുടർന്ന് 12000 രൂപയോളം വിലവരുന്ന ഫോൺ മോഷണം പോയെന്ന് സ്ഥാപനം പന്തീരങ്കാവ് പൊലീസിൽ പരാതി നൽകി. 
ഷോപ്പിലെ CCTV യിലെ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷനം നടത്തവേയാണ്  ചൊവ്വാഴ്ച്ച രാവിലെ
പാലാഴിയിലെ  ഷോപ്പിൽ  മൊബൈൽ ഫോണുകൾ വിൽപന നടത്തുന്നതിനെത്തിയ ആളെ  ഷോപ്പുടമക്ക് സംശയം തോന്നി തടഞ്ഞുവച്ച് പൊലിസിനെ വിളിക്കുന്നത്. ആളെ തടഞ്ഞുവെച്ച് സ്റ്റേഷനിൽ വിവരം അറിയിച്ചതോടെ  SI വിനായകനും സംഘവും സ്ഥലത്തെത്തി. ക്യൂൻസ് ഫാൻസിയിൽ നിന്നും ഫോൺ മോഷ്ടിച്ച പ്രതിയാണിതെന്ന് തിരിച്ചറിഞ്ഞതോടെ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു.  മോഷണം നടത്തിയ മൊബൈലടക്കം 5 ഫോണുകൾ ഇയാളിൽ നിന്നും പൊലീസ് കണ്ടെടുത്തു. കണ്ടെടുത്ത മറ്റുഫോണുകളെ പറ്റി പൊലീസ് അന്വേഷണം നടത്തി വരികയാണ്.
 
കോഴിക്കോട്  നല്ലളം, മലപ്പുറം  വേങ്ങര താനൂർ,  കല്പകഞ്ചേരി പൊലീസ് സ്റ്റേഷനുകളിലായി ഇരുപതി അഞ്ചോളം കേസുകളിൽ ഇയാൾ ഉൾപ്പെട്ടതായി പൊലീസ് വ്യക്തമാക്കി.
SI വിനായകനൊപ്പം CPO പ്രഭാത്, ഹാരിസ്, ബഷീർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now