പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മാലിന്യം തള്ളൽ ...തടയാനുറച്ച് നാട്ടുകാർ....

മാലിന്യം തള്ളൽ ...തടയാനുറച്ച് നാട്ടുകാർ....
കുന്നത്തു പാലം
13 ഫെബ്രുവരി 2022
മാലിന്യം തള്ളുന്നത് നടയാൻ നാട്ടുകാർ സംഘടിച്ചു. പാറക്കൽത്താഴം - കുന്നത്തുപാലം റോഡിൻ്റെ വശങ്ങളിലായി മാമ്പുഴ തീരത്ത് സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളുന്നത വിഷയത്തിൽ പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. 
ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കക്ഷി-രാഷ്ട്രീയ ഭേദമന്യേ നൂറോളം പേരാണ് പങ്കെടുത്തത്. 
പ്രദേശത്ത് രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ നിക്ഷേപിക്കുന്ന മാലിന്യം, തെരുവ് നായ് ശല്യം, കൊതുക് പെരുകൽ, പകർച്ചവ്യാധികൾ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. മാമ്പുഴ തീരം വൃത്തിഹീനമാകാനും കുടിവെള്ളം മലിനമാകാനും ഇത് ഇടയായിരിക്കുകയാണ്.
 നാടിനെയൊന്നാകെ ദുരിതത്തിലാഴ്തുന്ന ഈ പ്രശ്നത്തിന് ഉടനടി പരിഹാരം കാണാനും ശക്തമായ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി അംഗം എം.എം.സുഭീഷ് ഉദ്‌ഘാടനം ചെയ്തു.
നന്ദു, അതുൽ, റോഷൻ, മനോജ് പാലാത്തൊടി, എ.സുരേഷ്, എം.എ.റാഹില, വി.ജയദേവൻ, ദാർബിക ദാസ്, അഖിൽദത്ത് എന്നിവർ സംസാരിച്ചു.  വാർഡ് മെമ്പർ റാഹില ചെയർമാനും നന്ദു കൺവീനറുമായി 25 അംഗ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
വരും ദിവസങ്ങളിൽ നിരീക്ഷണമടക്കം ഏർപ്പെടുത്തി മാലിന്യം തള്ളുന്നവരെ കണ്ടെത്താനും ശിക്ഷ ഉറപ്പാക്കാനുമുള്ള
പ്രവർത്തനങ്ങൾ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കും.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now