പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മുസ്ലീം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ സൗജന്യ ''അക്ഷയ" സേവനം ..

മുസ്ലീം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ സൗജന്യ ''അക്ഷയ" സേവനം ..


ഇരിങ്ങല്ലൂർ
14 ഫെബ്രുവരി 2022

അക്ഷയ കേന്ദ്രങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക്  തിരക്ക് മൂലം വലിയ പ്രയാസങ്ങൾ ഉണ്ടാകുന്നത് മനസിലാക്കി ഇരിങ്ങല്ലൂർ മുസ്ലീം ലിഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി അക്ഷയ സേവനങ്ങൾ ലഭ്യമാക്കി. ഞായറാഴ്ച്ച രാവിലെയോടെയാണ് ചലനം 2022 എന്ന് പേരിട്ട കാമ്പയിനിൻ്റെ ഭാഗമായി ഇരിങ്ങല്ലൂർ അങ്ങാടിയിൽ ക്യാമ്പ് ഒരുക്കിയത്. 
മാത്തറ അക്ഷയ കേന്ദ്രവുമായി സഹകരിച്ച്  ഡിജിറ്റൽ റേഷൻ കാർഡ് എടുക്കുവാനും ഇ ശ്രം രജിസ്ട്രേഷൻ, നടത്താനുമുള്ള സൗകര്യമാണ് ഏകദിന ക്യാമ്പിൽ ഒരുക്കിയത്. 
ഒളവണ്ണ മേഖല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.പി.എം.ബഷീർ ക്യാമ്പ് ഉത്ഘാടനം ചെയ്തു.
വാർഡ് മുസ്ലീം ലീഗ്
ജനറൽ സെക്രട്ടറി സി.എം.ഹനീഫ അദ്യക്ഷനായി.
സി ആലി,  ഉമ്മർ സി,
പി പി കബീർ തുടങ്ങിയവർ സംസാരിച്ചു.
150 പേർ ക്യാമ്പിലെത്തി സൗജന്യ സേവനം ഉപയോഗപ്പെടുത്തി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now