പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഹിജാബ് വിരുദ്ധത... കുന്നത്ത്പാലത്ത് പ്രതിഷേധം...

ഹിജാബ് വിരുദ്ധത... കുന്നത്ത്പാലത്ത് പ്രതിഷേധം...
കുന്നത്തുപാലം
25 ഫെബ്രുവരി 2022

ഹിജാബ് വിരുദ്ധതക്കെതിരെ ഒളവണ്ണ ജംഗ്ഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഒളവണ്ണ മേഖലാ വനിതാ ലീഗും, എം.എസ്.എഫ് ഹരിതയും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

 ഭരണഘടന വിഭാവനം ചെയ്യുന്ന വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള ഭരണകൂടങ്ങളുടെ അധിനിവേശമാണ് ഹിജാബ് വിരുദ്ധതയിലൂടെ പ്രകടമാകുന്നതെന്ന് പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് പ്രതിഷേധ കൂട്ടായ്മ ഉൽഘാടനം ചെയ്തു. മേഖല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.പി.എം.ബഷീർ മുഖ്യപ്രഭാഷണം നടത്തി. നിയോജക മൺഡലം വനിത ലീഗ് സെക്രട്ടറി പി.എം. സൗദ അദ്ധ്യക്ഷത വഹിച്ചു. വി.പി.എ.സലീം, ഒ ഹംസ, റൈഹാനത്ത്,  നജു സക്കീർ, ആബിദ സി.എം തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now