പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അവയവദാനം നടത്തുന്നവർ ദൈവതുല്യർ ...

അവയവദാനം നടത്തുന്നവർ ദൈവതുല്യർ ...
പന്തീരങ്കാവ്
28 ഫെബ്രുവരി 2022

സമയോചിതമായി അവയവദാനത്തിനുള്ള തീരുമാനം കൈക്കൊണ്ട ചുള്ളിയോട്ട് വിവേകാനന്ദൻ്റെ കുടുംബത്തിനെ ആദരിച്ചു.27 ഫെബ്രുവരി 2022 ഞായറാഴ്ച  വൈകീട്ട് 4 മണി
യോടെയാണ്   പന്തീരങ്കാവ് കുടത്തുംപാറ ജി.എൽ .പി സ്കൂളിൽ ജനമൈത്രി കൂട്ടത്തുംപാറയുടെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. എം.കെ.രാഘവൻ
എം പി പരിപാടി ഉത്ഘാടനം ചെയ്തു. 
അവയവദാനവും സമൂഹവും എന്ന വിഷയത്തിൽ കോഴിക്കോട് 
മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോക്ടർ രാജേന്ദ്രൻ, മെട്രോ കാർഡിയാക് സെൻറർ ഡയറക്ടർ ഡോ.വി.നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. ഉറ്റവരുടെ വിയോഗത്തിൽ നെഞ്ചുരുകി നിൽക്കവേ അവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുക്കുന്നവർ ദൈവതുല്യരെന്ന് അവർ പറഞ്ഞു.
കൂടത്തുംപാറയിലുണ്ടായ അപകടത്തെ തുടർന്ന് മസ്തിഷക മരണം സംഭവിച്ച വിവേകാനന്ദൻ്റെ കിഡ്ണി, ഹൃദയം, കണ്ണുകൾ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. 
കോഴിക്കോട് ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവി പറശ്ശേരി, ഒളവണ്ണ ഗ്രാമ പഞ്ചായത്തംഗങ്ങളായ ഉഷാദേവി, ഷൈനി,
കൂടാതെ ബാബു പറeശ്ശരി, എം.രാധാകൃഷ്ണൻ, കിഷോർ കുമാർ ടി.കെ, കെ.അച്ചുതൻ, രാജു പി.കെ, നിത്യാനന്ദൻ, സബീഷ് കുമാർ കെ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now