പന്തീരാങ്കാവ്:
03 ഫെബ്രുവരി 2022
വർക് eഷാപ്പിൽ തീപിടുത്തം - നിരവധി വാഹനങ്ങൾ കത്തിനശിച്ചു.
ഒളവണ്ണ കയററിയിലെ കാർ വർക്ക്ഷോപ്പിലാണ് തീ പടർന്നത്. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയാണ് ടി. ഷാജഹാന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിലെ വർക്ക് ഷാപ്പിലാണ് തീ പിടുത്തമുണ്ടായത്.
വർക്ക് ഷാപ്പിൽ ഉണ്ടായിരുന്ന മൂന്ന് കാറുകളും നാല് ഇരുചക്ര വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. സമീപത്തെ സിമന്റ് കടയിലെ 200 ഓളം ചാക്ക് സിമൻ്റും ചൂടും പുകയും തട്ടി നശിച്ചിട്ടുണ്ട്.
വർക്ക് ഷാപ്പിൽ അറ്റകുറ്റ പണികൾക്കായി എത്തിച്ച ഒരു കാറിൽ നിന്ന് ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നെന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദ് ജമീനാണ് വർക് ഷാപ്പ് നടത്തുന്നത്.
മീഞ്ചന്ത അഗ്നിശമന നിലയത്തിലെ സ്റ്റേഷൻ ഓഫീസർ റോബി വർഗ്ഗീസ്, അസിസ്റ്റൻ ഓഫീസർമാരായ പി.കെ.ബിജു, ഇ. ഷിഹാബുദ്ധീൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.