പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പെരുമണ്ണയിൽ വഴിയിടം ഇന്ന് നാടിന് സമർപ്പിക്കും...

പെരുമണ്ണയിൽ വഴിയിടം ഇന്ന് നാടിന് സമർപ്പിക്കും...
പെരുമണ്ണ
O5 ഫെബ്രുവരി 2022

പെരുമണ്ണ പഞ്ചായത്തിലെ വഴിയോര വിശ്രമകേന്ദ്രം ശനിയാഴ്ച്ച വൈന്നേരം  നാടിന് സമർപ്പിക്കും.
കേരള സർക്കാരിൻ്റെ take a break പദ്ധതിയുടെ ഭാഗമായി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം 05.02.2022 ന് ശനിയാഴ്‌ച വൈകീട്ട് 3.30ന് പി ടി എ റഹീം എം എൽ എ ഉത്ഘാടനം ചെയ്യും. പെരുമണ്ണ ബസ് സ്റ്റാൻ്റിനകത്ത് 13 ലക്ഷത്തോളം രൂപ ചിലവിലാണ് കെട്ടിടം ഒരുക്കിയത്. യാത്രക്കാർക്ക് പ്രാധമിക ആവശ്യങ്ങൾക്കും വിശ്രമിക്കാനും ചായ കുടിക്കാനമെക്കെ വഴിയിടം എന്ന് പേരിട്ടിരിക്കുന്ന വിശ്രമകേന്ദ്രത്തിൽ സൗകര്യമുണ്ടാകും.
വഴിയിടം തുറക്കുന്നതോടെ പെരുമണ്ണയിലെത്തുന്ന യാത്രക്കാർക്ക് പ്രാധമികാവശ്യങ്ങൾക്ക് സൗകര്യമാകും എന്നതാണ് പ്രധാനം. പെരുമണ്ണ ബസ്റ്റാൻ്റ് കെട്ടിടത്തിൽ ഉണ്ടായിരുന്ന മൂത്രപ്പുര ഉപയോഗശൂന്യമായതിനെ തുടർന്ന് സമീപത്ത് തുറസായ സ്ഥലത്ത് കാര്യം സാധിക്കുന്ന അവസ്ഥക്ക് ഇതോടെ വിരാമമാകും. 
ശനിയാഴ്ച വൈകുന്നേരം 3.30 നടക്കുന്ന ഉദ്ഘാട ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്തംഗങ്ങൾ, പൗരപ്രമുഖർ ഒപ്പം നാട്ടുകാരും പങ്കെടുക്കും.
കെട്ടിടം പൊതുജനങ്ങൾക്ക് തുറന്നുകൊടുന്നതോടൊപ്പം ഈ കെട്ടിടത്തിൻ്റെ പിറക് ഭാഗത്തെ മാലിന്യങ്ങൾ നീക്കാനും ദുർഗന്ധം ഒഴിവാക്കാനും ഉള്ള നടപടികളും ഉണ്ടാകണം. മാത്രവുമല്ല ഇവിടെയെത്തുന്ന യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉള്ള സൗകര്യവും ഒരുക്കണം.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now