പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പത്മശ്രീ കെ വി റാബിയക്ക് ഡോം ഖത്തറിൻ്റെ ആദരം...

പത്മശ്രീ കെ വി റാബിയക്ക്  ഡോം ഖത്തറിൻ്റെ ആദരം...

ഖത്തർ:
25ഫെബ്രുവരി 2022

ഇന്ത്യ ഗവൺമെന്റിന്റെ പത്മശ്രീ പുരസ്കാര വിജയി വെള്ളിലകാട്ടിലെ വെള്ളിനക്ഷത്രം പത്മശ്രീ കെ വി റാബിയയെ മലപ്പുറം ജില്ലക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ആദരിക്കുന്നു. സൂം വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഒരുക്കുന്ന ചടങ്ങിൽ ഖത്തറിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. 
ഇന്ന് (25/02/2022 വെള്ളിയാഴ്ച) വൈകുന്നേരം ഖത്തർ സമയം 4 30ന് (ഇന്ത്യൻ സമയം 7മണിക്ക്) ചടങ്ങ് ആരംഭിക്കും.  തിരുരങ്ങാടി മണ്ഡലം എം എൽ എ കെ. പി എ മജീദ്, മലപ്പുറം ജില്ലാ കലക്ടർ,  തിരുരങ്ങാടി മുനിസിപ്പൽ ചെയർമാൻ  കെ പി മുഹമ്മദ് കുട്ടി, കൗൺസിലർ അരിമ്പ്ര അബ്ദുള്ള, ഐ സി സി പ്രസിഡണ്ട് പി എം ബാബുരാജ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
 88122538865 എന്ന സൂം ഐഡിയും "dom" എന്ന പാസ്‌വേഡും  ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് വി സി മഷ്ഹൂദ് ( 55390092) ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് (33065549)   ട്രഷറർ കേശവദാസ് നിലംബൂർ ( 66777825), ചീഫ് കോർഡിനേറ്റർ ഉസ്മാൻ കല്ലൻ (9895414086)  എന്നിവരുമായോ info@domqatar.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now