പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വിഷുവിന് വിഷരഹിത പച്ചക്കറി ...സംയോജിത കൃഷിയുമായി സിപിഐഎം..

വിഷുവിന് വിഷരഹിത പച്ചക്കറി ...സംയോജിത കൃഷിയുമായി സിപിഐഎം..

ഒളവണ്ണ
05 ഫെബ്രുവരി 2022

കേരളസർക്കാരിൻ്റെ ഒന്നാം വാർഷിക പദ്ധതിയുടെ ഭാഗമായി ഒളവണ്ണ സർവ്വീസ് സഹകരണബാങ്കും സിപിഐഎം ഒളവണ്ണ ലോക്കൽ കമ്മറ്റിയും സംയുക്തമായി ചെയ്യുന്ന പച്ചക്കറിക്കൃഷിയുടെ നടീൽ ഉത്സവം  മാവത്തുംപടിയിൽ സംഘടിപ്പിച്ചു.
സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയ സെക്രട്ടറി ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെകെ ജയപ്രകാശൻ അദ്ധ്യക്ഷനായി.
വിഷുവിന് വിഷരഹിത പച്ചക്കറി എന്ന മുദ്രാവാക്യത്തിൻ്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ കർഷകഗ്രൂപ്പുകൾ സംഘടിപ്പിച്ചാണ് ഒളവണ്ണയിൽ കൃഷി ആരംഭിച്ചത്.
കണിവെള്ളരി, വെണ്ട, പയർ, കക്കിരി, വഴുതന, തക്കാളി,ചുരങ്ങ, മത്തൻ, പച്ചമുളക് തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്.
കൊമ്മേരി ബാങ്ക് പ്രസിഡൻ്റ് ടിപി കോയമൊയ്തീൻ,കെ ബൈജു, പി ഷിജിത്ത്, എം സിന്ധു, വി വിജയൻ, പി സതീദേവി എന്നിവർ സംസാരിച്ചു.
ബാങ്ക് സെക്രട്ടറി ജിഷ്ണു കെ വിജയൻ സ്വാഗതവും കൃഷിസമിതി കൺവീനർ എൻഎം സുദേവൻ നന്ദിയും പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now