പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അവയവദാനം ജീവദാനം ..

അവയവദാനം ജീവദാനം ..
പന്തീരാങ്കാവ്:
25 ഫെബ്രുവരി 2022

വിവേകാനന്ദൻ്റെ കുടംബത്തിന് നാടിൻ്റെ ആദരം.
മരണാനന്തരം അവയവദാനം വഴി മരണത്തെ തോൽപ്പിച്ച കൂടത്തും പാറ ചുള്ളിയോട്ട് വിവേകാനന്ദൻ്റെ കുടുംബത്തെ ആദരിക്കുന്നു.

ജനമൈത്രി കൂടത്തുംപാറ യുടെ നേതൃത്വത്തിലാണ് ആദരം സംഘടിപ്പിക്കുന്നത്. 27 ഫെബ്രുവരി ഞായറാഴ്ച പന്തീരങ്കാവ് കൂടത്തും പാറയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.കെ.രാഘവൻ എം.പി. തുടങ്ങി നിരവധി പ്രമുഖരെത്തും. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോക്ടർ രാജേന്ദ്രൻ അവയവദാനവും സമൂഹവും എന്ന വിഷയത്തിൽ ക്ലാസ്സെടുക്കും. ഗവൺമെൻ്റ് എൽ.പി സ്കൂൾ കൂടത്തുംപാറയിൽ ഞായറാഴ്ച വൈകീട്ട് 3 മണിയോടെ ചടങ്ങുകൾ ആരംഭിക്കും. ഏറെ സങ്കടപ്പെടുന്ന നിമിഷങ്ങളിലും അവയവദാനത്തിനുള്ള ഉറച്ച തീരൂമാനം കൈകൊണ്ട് നാടിന് മാതൃകയായ കുടുംബത്തിനെ ആദരിക്കുന്ന ചടങ്ങിൽ നാട് ഒന്നുചേരും.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now