പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

സോഷ്യൽ മീഡിയ സുഹൃത്തിനെ കാണാൻ 14കാരി കോഴിക്കോട്ടെത്തി ...

സോഷ്യൽ മീഡിയ സുഹൃത്തിനെ കാണാൻ  14കാരി  കോഴിക്കോട്ട് എത്തി. പന്തീരങ്കാവ് പോലീസ് കുട്ടിയെ കണ്ടെത്തി 

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കോഴിക്കോട്ട് കാരനായ 16 കാരനായ സുഹൃത്തിനെ കാണാൻ ആലപ്പുഴയിൽ നിന്നും കോഴിക്കോട്  ഇരിങ്ങല്ലൂർ ഹൈലൈറ്റ് മാളിൽ എത്തിയ  14കാരിയെ പന്തീരങ്കാവ് പൊലീസ് കണ്ടെത്തി വനിതാ പൊലീസ് സംരക്ഷണയിലേക്ക് മാറ്റി. രാവിലെ ആലപ്പുഴയിൽ നിന്നും പെൺകുട്ടിയെ കാണാതായി എന്ന് പരാതി ലഭിച്ച ഉടൻ പൊലീസ്.  നടത്തിയ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചുള്ള അന്വേഷണത്തിലൊടുവിലാണ്  കുട്ടിയെക്കണ്ടത്തുന്നത്. 
സ്കൂളിലേക്ക് യൂനിഫോമിൽ വീട്ടിൽ നിന്നും ഇറങ്ങിയ 14കാരി വസ്തം മാറിയ ശേഷമാണ് യാത്ര ആരംഭിച്ചത്.
പെൺകുട്ടിയെ കാണാതായതിൽ ആലപ്പുഴയിൽ കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻ എന്ന് തിരിച്ചറിഞ്ഞ് പന്തീരങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു കെ ജോസ്, എസ്.ഐ ധനജ്ഞയൻ എന്നിവരടങ്ങുന്ന സംഘമെത്തുമ്പോൾ പെൺകുട്ടി തനിച്ചായിരുന്നു. പിന്നീടാണ് ആൺകുട്ടി എത്തുന്നത്. അതോടെ സുഹൃത്തുക്കളുടെ ആദ്യ കൂടിക്കാഴ്ച്ച പൊലീസ് സാന്നിദ്ധ്യത്തിലായി. തുടർന്ന് ഇരുവരും പൊലീസ് സംരക്ഷണത്തിലാണ്‌.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now