പന്തീരങ്കാവ്
03 മാർച്ച് 2022
പന്തീരങ്കാവിൽ വാഹന പരിശോധ- നിയമ ലംഘകർ കൂടതലെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥർ.
പന്തീരങ്കാവിൽ മാർച്ച് 2 ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് ഫറോക്ക് സബ് ആർ.ടി.ഒ ഉദ്യോഗസ്ഥർ പന്തീരങ്കാവ് ഹൈസ്കൂൾ റോഡിന് സമീപത്ത് വാഹനപരിശോധന തുടങ്ങിയത്. പരിശോധന തുടങ്ങിയതോടെ നിരവധി ടിപ്പർ ലോറികൾ, ടൂ വീലറുകൾ ഓട്ടോറിക്ഷകൾ എല്ലാം പന്തീരങ്കാവ് അങ്ങാടിയിലും സമീപത്തെ പറമ്പുകളിലും തലങ്ങും വിലങ്ങും നിർത്തിയിട്ട് ഡൈവർമാർ ഇറങ്ങിപ്പോയി. അതേ സമയം പരിശോധനയിൽ പെട്ട ഏറെ പേരും നിയമം പാലിക്കാത്തവരായിരുന്നു.
ലൈസൻസില്ലാതെ വാഹനമോടിച്ചവർ, ഹെൽമറ്റില്ലാത്തവർ, സൈലൻസർ മാറ്റി ശബ്ദം ഉയർത്തിയവർ, അനധികൃതമായി വാഹനം ആൾട്ടർ ചെയ്തവർ തുടങ്ങി നിരവധി പേരാണ് പിടിയിലായത്. വാഹനത്തിന് രൂപമാറ്റം വരുത്തിയവരോട് അവയെല്ലാം നിയമവിധേയമായ രൂപത്തിലാക്കി RT0 യെ കാണിക്കുവാൻ നിർദ്ദേശം നൽകി. ഒപ്പം പിഴയും അടക്കണം. പരിരോധന 2 മണിക്കൂർ പിന്നിട്ടപ്പോഴേക്കും പിഴ തുക ഒരു ലക്ഷം കടന്നു. (മോട്ടോർ സൈക്കിളിൻ്റെ ശബ്ദം പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ)
ആധുനിക ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പിഴാ നടപടികൾ. ഒളവണ്ണ, പന്തീരങ്കാവ് ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനകളിൽ പിടിക്കപ്പെടുന്ന കേസുകൾ താരതമ്യേന കുടുതലാണെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും
AMVI മാരായ Tശരത്തും ജിജി അലോഷ്യസും പറഞ്ഞു. വാഹന അപകടങ്ങളിൽ പരിക്കുകൾ മാരകമാകുന്നതിനും മരണത്തിനു തന്നെയും കാരണമാകുന്നതിൽ വാഹനങ്ങളിലെ എക്സ്ട്രാ ഫിറ്റിംഗ്സുകൾക്ക് പ്രധാന പങ്കുണ്ടെന്നും
ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങളിലെ അനധികൃത മോടിപിടിപ്പിക്കലിനെതിരെയും വരും ദിവസങ്ങളിൽ പരിശോധനയും ശക്തമായ നിയമ നടപടികളും സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ കുട്ടിച്ചേർത്തു.