പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ലോക വൃക്ക ദിനാചരണം... ബോധവത്കരണവുമായി ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം

ലോക വൃക്ക ദിനാചരണം... ബോധവത്കരണവുമായി ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം

ബേപ്പൂർ:
10 മാർച്ച് 2022

ലോക വൃക്ക ദിനാചരണം സംഘടിപ്പിച്ച് ബേപ്പൂർ കുടുംബ ആരോഗ്യ കേന്ദ്രം.
ജീവിത ശൈലീരോഗങ്ങളിൽ കൂടുതൽ പേർക്ക് ബാധിക്കുകയും ദുരിതമയമായ ജീവിതത്തിലേക്ക് കൂപ്പുകുത്താനും കാരണമാകുന്ന  വൃക്കരോഗം
തുടക്കത്തിലെ കണ്ടെത്തി ചികിത്സ ലഭ്യമാക്കി ഡയാലിസിസ് ചെയ്യുന്ന ഘട്ടത്തിലേക്ക്  എത്തിക്കാതെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതിനുവേണ്ടിയുള്ള ബോധവൽക്കരണവും പരിശോധനകളുമടക്കമുള്ള പ്രവർത്തനങ്ങളും വരും ദിവസങ്ങളിലും തുടരാനാണ് ആരോഗ്യ പ്രവർത്തകരുടെ
തീരുമാനം.

ബേപ്പൂർ ഹയർസെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച വൃക്ക ദിനാചരണ പരിപാടികൾ ആർ.എം ഹോസ്പിറ്റൽ എം ഡി , ഡോ. കെ.ആർ.ശരത്ചന്രൻ ഉത്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ.എകെ അദ്ധ്യക്ഷത വഹിച്ചു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ.എ.എം സ്വാഗതം പറഞ്ഞു, സ്റ്റാഫ് നഴ്സ് നിമ്യ .എം , ജെ.എച്ച്.ഐമാരായ അനൂപ്.വി , സുമിത്ത് എന്നിവർ ക്ളാസ്സ് എടുത്തു, ബേപ്പൂർ ജി.എച്ച്,സ്സ്,സ്സ്  നാഷനൽ സർവീസ് സ്കീം കോഡിനേറ്റർ സിദ്ധിക്ക് നന്ദി പറഞ്ഞു.
പകർച്ചേതര വ്യാധികളായ (NCD) ഷുഗർ, രക്താതിസമ്മർദ്ദം എന്നീരോഗങ്ങൾ ഉള്ളവരിൽ കിഡ്ണി രോഗ സാധ്യത കൂടുതണ്ട്. ഈ രോഗങ്ങൾ ഉള്ളവർ നിർബന്ധമായും സമയാസമയങ്ങളിൽ പരിശോധനകൾ നടത്തി ഷുഗറുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഭക്ഷണത്തിന് മുൻപ് നൂറിൽ താഴെയായും ഭക്ഷണത്തിന് ശേഷം രണ്ടു മണിക്കൂറിനുള്ളിൽ നൂറ്റി അറുപതും  ആയി ക്രമപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.
ബി.പിയുടെ കാര്യത്തിൽ 130/80 ക്രമത്തിൽ നിലനിർത്തണം. ഇല്ലെങ്കിൽ കാലക്രമേണ കിഡ്നിയുടെ പ്രവർത്തനത്തെ ബാധിച്ച് മരുന്ന് കൊണ്ട് ചികിൽസിക്കാൻ  കഴിയാതെ ഡയാലിസിസ് ചെയ്യുന്നതിലേക്കും താമസംവിനാ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലേക്കും പോവേണ്ടിവരും.
ഈ രണ്ടു ചികിത്സാ രീതികളും എളുപ്പമുള്ളതല്ല എന്നും പണച്ചിലവ് ഏറെ വരുന്നതാണെന്നും മനസ്സിലാക്കുക. അതുകൊണ്ട് തന്നെ കിഡ്നി രോഗമുണ്ടോ എന്ന് അറിയുവാൻ വളരെ എളുപ്പത്തിൽ പരിശോധിക്കാവുന്ന മൂത്രത്തിലെ ആൽബൊമിനും, രക്തത്തിലെ ക്രിയാറ്റനിനും ടെസ്റ്റ് നടത്തുന്നതിൽ വിമുഖത കാണിക്കുന്നത് ജീവിതത്തോടുള്ള വെല്ലുവിളിയാണെന്നും ഡോക്ടർമാർ കൂട്ടിച്ചർത്തു.


ഉപ്പിന്റെ ഉപയോഗം പരമാവധി കുറച്ച് പൊണ്ണത്തടി ആവാതെ ശരീരഭാരം  ബിഎംഐ( ബോഡി മാസ്സ് ഇൻഡക്സ്)  പ്രകാരം ക്രമീകരിച്ച് നിർത്തേണ്ടതും ആവശ്യമാണ്.
ഇത്തരം വിഷയങ്ങളിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും നേരത്തെ തന്നെ രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുവാനും ഓരോ ഡിവിഷനുകളിലും പ്രത്യേകമായി എൻ സി ഡി ക്യാബുകൾ നടന്നുവരുന്ന യായും ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പക്ടർ എ.കെ.അജയ്കുമാർ പറഞ്ഞു.


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now