പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പെരുമണ്ണ പഞ്ചായത്തിൽ മൂന്നിടത്ത് മോഷണം ..

പെരുമണ്ണ പഞ്ചായത്തിൽ മൂന്നിടത്ത് മോഷണം ..
പെരുമണ്ണ
13 മാർച്ച് 2022

ഒരു രാത്രിയിൽ മോഷണം നടന്നത് മുന്നിടങ്ങളിൽ
പെരുമണ്ണ പാറമ്മൽ ശിവവിഷ്ണു ക്ഷേത്രത്തിലും പെരുമൺ പുറ പുറമഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തെ വീട്ടാലുമാണ് മോഷണം നടന്നത്.  പെരുമ അവിക്ഷേത്തിത്ത ഭണ്ഡാരവും ഓഫീസ് മുറിയും തകർത്ത് സ്വർണ്ണവും പണവും മോഷ്ടിച്ച കള്ളൻ  പുറയിൽ ക്ഷേത്രത്തിന് സമീപം വീട്ടിൽ നിന്ന് അലമാറയിൽ സൂക്ഷിച്ചിരുന്ന 22.5 പവൻ സ്വർണ്ണാഭരണങ്ങളും 7000 രൂപയും കവർന്നു. 
ഞായറാഴ്ച പുലർച്ചേയോടെയാണ് ഇരു ക്ഷേത്രങ്ങളിലും മോഷണം നടന്ന വിവരം അറിഞ്ഞത്. രാവിലെ 5.30 ഓടെ ഇരു ക്ഷേത്രങ്ങളിലെയും ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. പെരുമണ്ണ ശിവവിഷ്ണു ക്ഷേത്രത്തിന്റെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന 16000 ത്തോളം രൂപയാണ് നഷ്ടമായത്. മൂന്ന് ഗ്രാം സ്വർണ്ണാഭരണവും എക്സിക്യൂട്ടീവ് ഓഫീസറുടെ മുറിയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഗ്രാം സ്വർണ്ണാഭരണവും നഷ്ടപ്പെട്ടിട്ടുണ്ട്. പെരുമൺ പുര ക്ഷേത്രത്തിൻ്റെ ഓഫീസ് മുറിയിൽ നിന്നും 2000 രൂപയാണ്  നഷ്ടമായത്.   ക്ഷേത്ര ഭണ്ഡാരങ്ങൾ തകർക്കാൻ ശ്രമവും നടന്നിട്ടുണ്ട്.  
ശിവവിഷ്ണു ക്ഷേത്രത്തിൽ മോഷണത്തിനായി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുമ്പ് കമ്പി കണ്ടെടുത്തിട്ടുണ്ട്. 
ഉച്ചക്ക് രണ്ട് മണിയോടെയാണ് പെരുമൺപുറ ക്ഷേത്രത്തിൽ നിന്നും 50 മീറ്ററോളം ദൂരത്തിൽ വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്. കീഴേടത്ത്  അമൃതത്തിൽ താമസിക്കുന്ന അക്ഷയ് കുമാറിന്റെ വീടിന്റെ മുൻ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്നത്.  വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.   അക്ഷയ് കുമാർ ഞായറാഴ്ച തിരിച്ചെത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഇരുപത്തിരണ്ടര പവൻ സ്വർണ്ണാഭരണം  7000 ത്തോയം രൂപയും നഷ്ടപ്പെട്ട വിവരമറിഞ്ഞത്.  പുവ്വാട്ട് പറമ്പിൽ കേബിൾ ഒപ്പറേറ്ററായ അക്ഷയ് ഒന്നര മാസം മുൻപാണ് വിവാഹം കഴിഞ്ഞ് ഇവിടെ വാടക വീട്ടിൽ താമസിക്കാനെത്തിയത്. 
 പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു . കെ.ജോസ് , സബ് ഇൻസ്പെക്ടർ സി. വിനായകൻ എന്നിവരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും മൂന്ന് സ്ഥലങ്ങളിലുമെത്തി പരിശോധന നടത്തി. 

മുണ്ടുപാലം ശ്രീ വിഷ്ണു ക്ഷേത്രത്തിലും കഴിഞ്ഞ വ്യാഴാഴ്ച മോഷണം നടന്നിരുന്നു. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now