പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ബസ്സിൻ്റെ ചില്ല് തകർത്തു..

ബസ്സിൻ്റെ ചില്ല് തകർത്തു..
പാലാഴി
14 മാർച്ച്  2022
പാലാഴിയിൽ ബസിൻ്റെ ചില്ല് തകർത്തു.
പാലാഴി സിറ്റി റൂട്ടിൽ സർവ്വീസ് നടത്തുന്ന KL57 H 6278 നമ്പറിലുള്ള മൂൺ ലൈറ്റ് ബസിൻ്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത നിലയിൽ. സർവീസ് കഴിഞ്ഞ് രാത്രി പാലാഴി പാവു പൊയിലിൽ നിർത്തിയിട്ട് പോയ ശേഷം രാവിലെ സർവീസ് നടത്താൻ എത്തിയപ്പോഴാണ്   പ്രധാന ഗ്ലാസ് തകർത്ത നിലയിൽ കണ്ടത്. 
രാത്രി 10 നും 5നും ഇടയിലാണ് സംഭവം എന്നാണ് ജീവനക്കാരുടെ അനുമാനം. 5 ഓളം ബസ്സുകൾ ഈ ഭാഗത്ത് ഹാൾട്ട് ചെയ്യാറുണ്ട്.സമീപകാലത്ത് ബസ്സിൻ്റെ ഓയിൽ ചോർത്തിക്കളയുക, വയറിംഗ് തകരാറിലാക്കി തുടങ്ങിയ സംഭവങ്ങളും ഉണ്ടായതായി ബസ് ജീവനക്കാർ പറഞ്ഞു. രാത്രി വൈകിയും പ്രദേശത്ത് സാമൂഹ്യ വിരുദ്ധ പ്രവർത്തികൾ നടക്കുന്നതായും ആക്ഷേപമുണ്ട്.
ഇത് സംബന്ധിച്ച് ബസിൻ്റെ ഉടമ പന്തീരങ്കാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now