പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പാലാഴിയിൽ എടിഎം കവർച്ചാ ശ്രമം

പാലാഴിയിൽ എടിഎം കവർച്ചാ ശ്രമം
പാലാഴി
15 മാർച്ച് 2022
പാലാഴി പാൽ കമ്പനിയിലെ കേരള ഗ്രാമീൺ ബാങ്ക് എ.ടി.എമ്മിൽ കവർച്ചാശ്രമം. പാൽ കമ്പനിക്ക് സമീപമുള്ള എ.ടി.എമ്മിലാണ്  ചൊവ്വാഴ്ച പുലർച്ചേ രണ്ടരയോടെ   കവർച്ചാ ശ്രമം ഉണ്ടായത്..  സി.സി ടി.വി കാമറകളിൽ പെയിൻ്റ് സ്പ്രേ ചെയ്ത ശേഷമാണ് മെഷീനിൽ നിന്ന് പണമെടുക്കാൻ ശ്രമിച്ചത്. എ ടി എം കൗണ്ടറിനു തൊട്ടു മുകൾനിലയിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്.
 ( കവർച്ചാശ്രമം നടന്ന എ.ടി.എം കൗണ്ടറിൽ ഉദ്യോഗസ്ഥരുടെ പരിശോധന)

രാവിലെ എ.ടി.എമ്മിന്റെ ഷട്ടർ പകുതിയോളം താഴ്ത്തിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് മോഷണശ്രമം ശ്രദ്ധയിൽ പെട്ടത്. മുറിക്കകത്തെ സീലിംഗ് ലൈറ്റുളുടെ വയറിംഗ് വലിച്ച് പുറത്തിട്ട  നിലയിലായിരുന്നു. ബൾബുകൾ വയറിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു. എ.ടി.എം മെഷീനിന്റെ ഡോർ വലിച്ച് പൊട്ടിച്ചിട്ടുണ്ട്. മോഷണശ്രമം നടക്കുന്ന സമയത്ത്  ലൈറ്റ് അണയുന്നതും സി.സി.ടി.വി ദ്യശ്യങ്ങളിലുണ്ട്.

മോഷണത്തിന് ശ്രമിച്ച ആളുടെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചു കൊണ്ടാണ് ഇയാൾ കവർച്ചക്ക് ശ്രമിക്കുന്നത്.  മാർച്ച് പതിനൊന്നിനും ഇതേ എ.ടി.എമ്മിൽ എത്തി കവർച്ചക്ക് ഇയാൾ ശ്രമിച്ചിരുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

 പന്തീരാങ്കാവ് പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now